ലോകത്തെ പ്രമുഖ വാഹന നിര്‍മ്മാതാക്കള്‍ പലരും ഡ്രൈവര്‍ വേണ്ടാത്ത കാറുകള്‍ വികസിപ്പിക്കുന്നതിനുള്ള ഗവേഷണങ്ങള്‍ നടത്തുന്നുണ്ട്. ജപ്പാനിലെ ടൊയോട്ട കണ്‍സ്യൂമര്‍ ഇലക്ട്രോണിക്‌സ് ഷോയില്‍ തങ്ങളുടെ ഇത്തരത്തിലുള്ളകാര്‍ പ്രദര്‍ശിപ്പിക്കും. വാഹനത്തില്‍നിന്ന് ഇറങ്ങിയശേഷം സ്മാര്‍ട് ഫോണിന്റെ സഹായത്തോടെ കാര്‍ പാര്‍ക്ക് ചെയ്യാന്‍ കഴിയുന്ന സംവിധാനം ബോഷ് ഷോയില്‍ അവതരിപ്പിച്ചു. for more click here
*ഓവർ സ്പീഡ് അരുത്.....!**നിങ്ങളുടെ ജീവൻ അമൂല്യമാണ് ..!*
*അതു ഊതികെടുത്തരുത്....!*!
2014, ജനുവരി 17, വെള്ളിയാഴ്‌ച
ബി എം ഡബ്ല്യൂവിന്റെ ഡ്രൈവര്‍ വേണ്ടാത് കാര്‍ !!
2014, ജനുവരി 6, തിങ്കളാഴ്‌ച
പുതിയ വാഹനം രജിസ്റ്റര്‍ ചെയ്യാന്‍ !!
രജിസ്റ്റര്‍ ചെയ്യാത്ത വാഹനങ്ങള്‍ പൊതുനിരത്തുകളില്‍ ഉപയോഗിക്കുന്നത് 1988 ലെ മോട്ടോര്‍വാഹന നിയമം തടയുന്നു. വാഹനം സംബന്ധിച്ച വിവരങ്ങള്‍ അംഗീകൃത സര്‍ക്കാര്‍ അധികൃതര്‍ക്ക് ലഭ്യാമാക്കേണ്ടതുണ്ട്. ഓരോ വാഹനങ്ങളും മറ്റുള്ളവയില്‍നിന്ന് വ്യക്തമായി തിരിച്ചറിയപ്പെടണം. രജിസ്‌ട്രേഷന്‍ മാര്‍ക്കുകള്‍ നിശ്ചിത സ്ഥലങ്ങളില്‍ നിശ്ചിത രീതിയില്‍ പ്രദര്‍ശിപ്പിക്കണമെന്നും നിയമം അനുശാസിക്കുന്നു.
പുതിയ വാഹനം രജിസ്റ്റര്‍ ചെയ്യാന്‍
പുതിയ വാഹനം രജിസ്റ്റര്‍ ചെയ്യാന്‍ വാഹനം വാങ്ങി ഒരു മാസത്തിനകം പ്രദേശത്തെ മോട്ടോര്‍ വാഹന വകുപ്പ് ഓഫീസില്‍ അപേക്ഷ നല്‍കണം. ഫോം 20 ലാണ് അപേക്ഷ നല്‍കേണ്ടത്. അപേക്ഷയ്‌ക്കൊപ്പം നല്‍കേണ്ട രേഖകള്‍.
1. ഫോം 21 ല്‍ ഉള്ള വില്‍പ്പന സര്‍ട്ടിഫിക്കറ്റ്.
2. ഇന്‍ഷുറന്‍സ് സര്‍ട്ടിഫിക്കറ്റ്.
3. ഫോം 22 ല്‍ വാഹന നിര്‍മ്മാതാവ് നല്‍കുന്ന ഉപയോഗക്ഷമതാ സര്‍ട്ടിഫിക്കറ്റ്.
4. ബോഡി നിര്‍മ്മിച്ച വാഹനമാണെങ്കില്‍ ഫോം 22 എ യില്‍ അതുസംബന്ധിച്ച സാക്ഷ്യപത്രം.
5. മേല്‍വിലാസം തെളിയിക്കുന്ന രേഖ.
6. പഴയ സൈനിക വാഹനം ആണെങ്കില്‍ ഫോം 21 ല്‍ അതുസംബന്ധിച്ച സാക്ഷ്യപത്രം.
7. താല്‍ക്കാലിക രജിസ്‌ട്രേഷന്‍.
8. ഷാസി നമ്പരിന്റെ പെന്‍സില്‍ പ്രിന്റ്.
9. ഇറക്കുമതി ചെയ്ത വാഹനമാണെങ്കില്‍ കസ്റ്റംസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ്.
10. റൂള്‍ 81 പ്രകാരമുള്ള നിശ്ചിത ഫീസ്.
താല്‍ക്കാലിക രജിസ്‌ട്രേഷന്‍
പുതിയ വാഹനങ്ങള്‍ വാങ്ങുന്ന സ്ഥലത്തുനിന്ന് രജിസ്റ്റര്‍ ചെയ്യുന്ന സ്ഥലത്തേക്ക് കൊണ്ടുപോകാന്‍ നല്‍കുന്ന രജിസ്‌ട്രേഷനാണിത്. ഏഴു ദിവസത്തേക്കാണ് താല്‍ക്കാലിക രജിസ്‌ട്രേഷന്‍ നല്‍കുന്നത്. ബോഡി നിര്‍മ്മിയ്‌ക്കേണ്ട വാഹനങ്ങള്‍ക്ക് അനുവദിക്കുന്ന താല്‍ക്കാലിക രജിസ് ട്രേഷന് ഒരുമാസം കാലാവധി ഉണ്ടാകും. ഫോം നമ്പര്‍ 20 ലാണ് ഇതിനായി അപേക്ഷ നല്‍കേണ്ടത്. 50 രൂപയാണ് ഫീസ്.
താല്‍ക്കാലിക രജിസ്‌ട്രേഷന്‍ കാലാവധി നീട്ടാന്‍
ബോഡി നിര്‍മ്മിക്കേണ്ട വാഹനങ്ങള്‍ക്ക് അവശ്യ സന്ദര്‍ഭങ്ങളില്‍ താല്‍ക്കാലിക രജിസ്‌ട്രേഷന്‍ നീട്ടിനല്‍കും. താല്‍ക്കാലിക രജിസ്‌ട്രേഷന്‍ കാലാവധി തീരുംമുന്‍പ് ഇതിനായി നിശ്ചിത ഫോറത്തില്‍ അപേക്ഷ നല്‍കണം. 50 രൂപയാണ് അപേക്ഷാ ഫീസ്.
രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് തപാലില്‍ ലഭിക്കാന്‍ നിശ്ചിത സ്റ്റാംപ് ഒട്ടിച്ച കവറും അപേക്ഷയ്‌ക്കൊപ്പം നല്‍കണം.
(courtesy: mathrubhumi)
കേരളത്തില്‍ വിവിധ വാഹനങ്ങള്‍ക്ക് അനുവദനീയമായ വേഗപരിധി !!
മോട്ടോര്‍ സൈക്കിള്‍ : സ്‌കൂളുകള്‍ക്ക് സമീപം- 25 കി.മി, ഇടുങ്ങിയ റോഡുകളില്‍- 40 കി.മി, നഗര പരിധിയില്‍- 40 കി.മി, മറ്റുറോഡുകളില്‍- 50 കി.മി.
കാര്‍ : സ്‌കൂളുകള്‍ക്ക് സമീപം- 25 കി.മി, ഇടുങ്ങിയ റോഡുകളില്‍- 40 കി.മി, നഗര പരിധിയില്‍- 40 കി.മി, മറ്റുറോഡുകളില്‍- 70 കി.മി.
ഓട്ടോറിക്ഷ : സ്‌കൂളുകള്‍ക്ക് സമീപം- 25 കി.മി, ഇടുങ്ങിയ റോഡുകളില്‍- 30 കി.മി, നഗര പരിധിയില്‍- 30 കി.മി, മറ്റുറോഡുകളില്‍- 40 കി.മി.
ചെറുവാഹനങ്ങള്‍: സ്‌കൂളുകള്‍ക്ക് സമീപം- 25 കി.മി, ഇടുങ്ങിയ റോഡുകളില്‍- 40 കി.മി, നഗര പരിധിയില്‍- 40 കി.മി, മറ്റുറോഡുകളില്‍- 60 കി.മി.
വലിയ വാഹനങ്ങള്‍ : സ്‌കൂളുകള്‍ക്ക് സമീപം- 15 കി.മി, ഇടുങ്ങിയ റോഡുകളില്‍- 35 കി.മി, നഗര പരിധിയില്‍- 35 കി.മി, മറ്റുറോഡുകളില്‍- 60 കി.മി.
ട്രാഫിക് ചിഹ്നങ്ങള്‍
കാര്‍ : സ്‌കൂളുകള്‍ക്ക് സമീപം- 25 കി.മി, ഇടുങ്ങിയ റോഡുകളില്‍- 40 കി.മി, നഗര പരിധിയില്‍- 40 കി.മി, മറ്റുറോഡുകളില്‍- 70 കി.മി.
ഓട്ടോറിക്ഷ : സ്‌കൂളുകള്‍ക്ക് സമീപം- 25 കി.മി, ഇടുങ്ങിയ റോഡുകളില്‍- 30 കി.മി, നഗര പരിധിയില്‍- 30 കി.മി, മറ്റുറോഡുകളില്‍- 40 കി.മി.
ചെറുവാഹനങ്ങള്‍: സ്‌കൂളുകള്‍ക്ക് സമീപം- 25 കി.മി, ഇടുങ്ങിയ റോഡുകളില്‍- 40 കി.മി, നഗര പരിധിയില്‍- 40 കി.മി, മറ്റുറോഡുകളില്‍- 60 കി.മി.
വലിയ വാഹനങ്ങള്‍ : സ്‌കൂളുകള്‍ക്ക് സമീപം- 15 കി.മി, ഇടുങ്ങിയ റോഡുകളില്‍- 35 കി.മി, നഗര പരിധിയില്‍- 35 കി.മി, മറ്റുറോഡുകളില്‍- 60 കി.മി.
ട്രാഫിക് ചിഹ്നങ്ങള്‍
ട്രാഫിക് ചിഹ്നങ്ങളെ പ്രധാനമായും മൂന്നായി തരംതിരിച്ചിരിക്കുന്നു. മാന്‍ഡേറ്ററി, ഇന്‍ഫര്‍മേറ്ററി, കോഷനറി എന്നിവയാണ് മൂന്ന് വിഭാഗങ്ങള്‍. മോട്ടോര്‍ വാഹന നിയമപ്രകാരം ഡ്രൈവര്‍ നിര്‍ബന്ധമായി പാലിക്കേണ്ട കാര്യങ്ങള്‍ ഉള്‍ക്കൊള്ളുന്നവയാണ് മാന്‍ഡേറ്ററി ട്രാഫിക് ചിഹ്നങ്ങള്‍. വൃത്താകൃതിയിലാകും മാന്‍ഡേറ്ററി ചിഹ്നങ്ങള്‍. മാന്‍ഡേറ്ററി ട്രാഫിക് ചിഹ്നങ്ങള്‍ അവഗണിക്കുന്നത് കുററകരമാണ്. റോഡിലെ അപകട സാധ്യതകളെപ്പറ്റി മുന്നറിയിപ്പ് നല്‍കുന്നവയാണ് കോഷനറി ചിഹ്നങ്ങള്‍. ത്രികോണ ആകൃതിയിലാകും ഈ ചിഹ്നങ്ങള്‍.
യാത്രക്കാരുടെയും ഡ്രൈവറുടെയും സുരക്ഷിതത്വത്തിനായി കോഷനറി ട്രാഫിക് ചിഹ്നങ്ങള്‍ പാലിക്കേണ്ടതാണ്. യാത്രയില്‍ അവശ്യമായ വിവരങ്ങള്‍ നല്‍കുന്നവയാണ് ഇന്‍ഫര്‍മേറ്ററി ചിഹ്നങ്ങള്‍. നിശ്ചിത സ്ഥലത്തെത്താനുള്ള ദൂരം, ദിശ, റോഡരികിലുള്ള ആസ് പത്രി, പൊട്രോള്‍ പമ്പ് തുടങ്ങിയ സൗകര്യങ്ങള്‍ എന്നിവയെക്കുറിച്ച് ഇന്‍ഫര്‍മേറ്ററി ചിഹ്നങ്ങള്‍ വിവരം നല്‍കുന്നു. ചതുര ആകൃതിയിലാകും ഇത്തരം ചിഹ്നങ്ങള്‍.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)