ഇന്ത്യയിലെ ഏതൊരു വാഹനത്തിന്റെ നമ്പർ നൽകിയാൽ അതിന്റെ ഓണർ ആരെന്നും അതിനു ഏത് വരെ ഇൻഷുറൻസ് ഉണ്ടെന്നും അത് ഏത് ആർ. ടി. ഓ. ഓഫീസിന്റെ കീഴിൽ ആണെന്നും അറിയാൻ ഈ നമ്പറിൽ "VAHAAN SPACE 7738299899"എസ എം എസ് ചെയ്യുക. ചൈനീസ് Tyre വാഹനങ്ങൾക്ക് ഉപയോഗിക്കരുത്. ഹൈവേ യിൽ യാത്ര ചെയ്യുനതിനിടെ അപകട മുണ്ടായാൽ പോലിസിനെ വിളിക്കാം. 0471-3243000,/4000/5000, 9497900000. മെസ്സേജ് ചെയ്യാം. ! വാഹനങ്ങൾ രജിസ്റ്റർ ചെയ്യുമ്പോൾ ദീലെർമർ കൈകാര്യ ചിലവുകൾക്കായി, പണം വാങ്ങിയാൽ ട്രാന്സ്പോര്ട്ട് കംമിഷനരുടെ 8547639000 നമ്പരിൽ എസ് എം എസ് വാട്ട്‌സാപ് ആയും പരാതി നല്കാമെന്ന്. ട്രാന്സ്പോര്ട്ട് കമ്മിഷണർ അറിയിച്ചു. മോട്ടോര്‍ വെഹികില്‍ ഡിപാര്‍ട്ട്‌ മെന്റ് വെബ്‌സൈറ്റില്‍ എല്ലാ വാഹനങ്ങളുടെയും ഉടമസ്ഥത പരിശോധിക്കാം; വെബ്‌സൈറ്റില്‍ വണ്ടിയുടെ രേജിസ്റെര്‍ നമ്പര്‍ നല്‍കിയാല്‍ മതി. ഇനി മുതൽ 102 ഡയൽ ചെയൂ. 3 മിനുട്ടിനുള്ളിൽ അപകട സ്ഥലത്ത് 102 ആംബുലൻസ് എത്തിയിരിക്കും.www.kerlalamvd.gov.in.ജനങ്ങൾക്ക് ഹെൽപ്പ് ലൈൻ നമ്പരിലൂടെ പൊലീസിന്റെ സഹായം തേടാം. 1099 എന്ന ടോൾഫ്രീനമ്പറിൽ വിളിച്ച് അപകടസ്ഥലം ഏതെന്ന് വ്യക്തമാക്കിയാൽ പൊലീസെത്തി അപകടത്തിൽപ്പെട്ടവരെ ആശുപത്രിയിലെത്തിക്കും അപകടത്തിൽപ്പെട്ടവരെ ആശുപത്രിയിലെത്തിക്കുമ്പോൾ ചെലവാകുന്ന തുക അതത് പ്രദേശത്തെ സർക്കിൾ ഇൻസ്‌പക്‌ടർമാരെ സമീപിച്ചാൽ തിരികെ ലഭിക്കുമെന്ന് നേരത്തെ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല അറിയിച്ചിരുന്നു. ഇതിനായി പ്ലാൻ ഫണ്ടിൽ നിന്ന് കൂടുതൽ തുക അനുവദിക്കും. ഹൈവേ സുരക്ഷയ്‌ക്കായി 9846100100 എന്ന ഹെൽപ്പ് ലൈൻ നമ്പരും വാഹനാപകടങ്ങൾ, മറ്റ് കുറ്റകൃത്യങ്ങൾ എന്നിവ എസ്. എം. എസിലൂടെ അറിയിക്കാൻ 9497900000 എന്ന നമ്പരും ഏർപ്പെടുത്തിയിട്ടുണ്ട്. 0471- 3243000, 0471-3244000, 0471-3245000 എന്നീ ലാൻഡ് ലൈൻ നമ്പരുകളിലും വിവരങ്ങൾ അറിയിക്കാം.ഓട്ടോ കംപ്ലൈന്റ്റ് വിളിക്കാൻ നംബര് ; 1090,1099. Food complaint Toll free number 18004251125; Food helpline Tollfree 1800112100, "Drunken Driving is punishable", " Alcohol consumption is injurious to Health" റോഡിലെ അപകട കാരണങ്ങളുടെയും അപര്യപ്തതകളുടെയും വാഹനങ്ങളുടെ അശ്രദ്ധമായ മരണ പാച്ചിലുകളുടെയും ചിത്രങ്ങളും, വീഡിയോ കളും വാട്സപ്പ് വഴിയും മാതൃഭുമിയുടെ ഓൺലൈൻലേക്കും അയക്കാം ! ബൈക്ക് ആംബുലൻസ് സർവീസ് ഫ്രീ ഇൻ കോഴിക്കോട്, കാൾ; 9747200002 നമ്പര്; 7356485842.ഇഷ്ടം പോലെ വാഹനങ്ങൾ വിൽപ്പനയ്ക്ക് ;കേരളത്തിലെവിടെയും വാഹനങ്ങൾ വിൽക്കുന്നതിനും വാങ്ങുന്നതിനും സന്ദർശിക്കുക www.infomagic.com
Propellerads
Face book vide0s can load take some time. so be patience. !ഫേസ് ബുക്ക്‌ വീഡിയോ ലോഡ് ആകാൻ കുറച്ചു സമയം എടുത്തേക്കാം. ക്ഷമ കാണിക്കുക. മണിക്കൂറിൽ 60 വേഗതക്ക്‌ പകരം 80 വേഗതയിൽ വാഹനമോടിച്ചാൽ ലാഭം കിട്ടുക 7 മിനുട്ട്‌ മാത്രം.80 നു പകരം 120 വേഗതയായാൽ ലാഭം ലഭിക്കുക 12 മിനുട്ട്‌ മാത്രം.120 നു പകരം 180 വേഗതയായാൽ ലാഭം 16 മിനുട്ട്‌.120 നു പകരം 200 വേഗതയായാൽ ലാഭം 20 മിനുട്ട്‌ മാത്രം.തുച്ഛമായ സമയ ലാഭത്തിനു വേണ്ടി വേഗത വർദ്ധിപ്പിച്ച്‌ ജീവൻ അപകടത്തിലാക്കാതിരിക്കുക !
*ഓവർ സ്പീഡ് അരുത്.....!**നിങ്ങളുടെ ജീവൻ അമൂല്യമാണ് ..!*
*അതു ഊതികെടുത്തരുത്....!*
!

2022 മാർച്ച് 24, വ്യാഴാഴ്‌ച

സംസ്ഥാനം മുഴുവൻ ക്യാമറ വലയത്തിൽ; ഗതാഗത നിയമം ലംഘിച്ചാൽ പിടിവീഴും. ?

 തിരുവനന്തപുരം: സംസ്ഥാനത്ത് ദേശീയ, സംസ്ഥാന പാതകളിലും പ്രധാന റോഡുകളിലും സ്ഥാപിച്ച ക്യാമറകളിൽ 95 ശതമാനവും ഏപ്രിൽ ഒന്നു മുതൽ പ്രവർത്തിച്ച് തുടങ്ങും. 235 കോടിരൂപ ചെലവിൽ 726 ക്യാമറകളാണ് മോട്ടോർ വാഹന വകുപ്പിന് കെൽട്രോൺ നൽകിയത്. സ്ഥാപിക്കലും അഞ്ചു വർഷത്തെ പരിപാലനവും അവർക്ക് തന്നെയാണ്.

നിർമിതബുദ്ധി ക്യാമറകൾ

ഹെൽമെറ്റ്, സീറ്റ്‌ ബെൽറ്റ് എന്നിവ ധരിക്കാതെ വാഹനമോടിക്കുക, വണ്ടിയോടിക്കുമ്പോൾ മൊബൈലിൽ സംസാരിക്കുക, ഇരുചക്ര വാഹനങ്ങളിൽ മൂന്നു പേർ യാത്ര ചെയ്യുക, അപകടകരമായി ഓടിക്കൽ എന്നിവ പിടികൂടാനാണ് 700 നിർമിതബുദ്ധി ക്യാമറകൾ. മുന്നിലെ രണ്ടു പേരും സീറ്റ് ബെൽറ്റ് ധരിച്ചില്ലെങ്കിലും പിടിവീഴും. അതേ പോലെ ഹെൽമെറ്റും.

റഡാർ ക്യാമറകൾ

അതി വേഗം പിടികൂടാനായി രണ്ടെണ്ണം തിരുവനന്തപുരം ബൈപ്പാസിൽ ചാക്കയിലും ഇൻഫോസിസിന്റെ മുന്നിലും രണ്ടെണ്ണം കൊല്ലം ബൈപ്പാസിലും. സിഗ്നലുകൾ തെറ്റിക്കുന്നവർക്കായി ജങ്‌ഷനുകളിൽ 18 ക്യാമറകളും തയ്യാറാണ്.

മോട്ടോർ വാഹന വകുപ്പിന്റെ വാഹനത്തിൽ സ്വയം പ്രവർത്തിക്കുന്ന നാലു ക്യാമറ സംവിധാനങ്ങളുണ്ടാവും. റോഡരികിൽ നിർത്തിയിട്ട വാഹനത്തിലെ ക്യാമറ അതിവേഗത്തിൽ പോകുന്ന വണ്ടിയുടെ ചിത്രങ്ങൾസഹിതം വിവരങ്ങൾ കൺട്രോൾ റൂമിലേക്ക് അയക്കും. നിലവിൽ മോട്ടോർ വാഹന വകുപ്പിനുള്ള ക്യാമറകൾ പ്രവർത്തിപ്പിക്കാൻ ഒരാൾ വേണം.

പ്രവർത്തനം സൗരോർജത്തിൽ

വാഹനത്തിൽ ഘടിപ്പിക്കുന്ന ക്യാമറകൾ ഒഴികെയുള്ളവയെല്ലാം പ്രവർത്തിക്കുന്നത് സൗരോർജത്തിലാണ്. 4 ജി കണക്ടിവിറ്റി സിമ്മിലാണ് ഡേറ്റാ കൈമാറ്റം.

എല്ലാ വാഹനങ്ങളെയും ക്യാമറ ബോക്സിലുള്ള വിഷ്വൽ പ്രൊസസിങ് യൂണിറ്റ് വിശകലനം ചെയ്യും. ചിത്രങ്ങളും പകർത്തും. ഗതാഗത നിയമം ലംഘിച്ച വണ്ടികളുടെ ചിത്രവും ആളിന്റെ ഫോട്ടോയും മോട്ടോർ വാഹന വകുപ്പിന്റെ കൺട്രോൾ റൂമിലേക്ക് അയക്കും. ആറു മാസത്തെ ദൃശ്യങ്ങൾ ശേഖരിക്കാൻ ഇതിൽ സംവിധാനമുണ്ട്.

2022 മാർച്ച് 8, ചൊവ്വാഴ്ച

വാഹനം മുൻപ് അപകടത്തിൽപെട്ടിരുന്നോ എന്ന് എങ്ങിനെ കണ്ട് പിടിക്കാം

 പഴയ കാർ വാങ്ങുമ്പോൾ ശ്രദ്ധിക്കാൻ...

പ്രവാസികളിൽ നല്ലൊരു ശതമാനവും പഴയ കാർ വാങ്ങുന്നവരാണ്. യു.എ.ഇയിലെ റോഡുകൾ നിലവാരമുള്ളതായതിനാൽ 15 വർഷം പഴക്കമുള്ള വാഹനവും സാമാന്യം ഭേതപ്പെട്ട അവസ്ഥയിലായിരിക്കും. എന്നാൽ, വലിയ അപകടങ്ങളിൽപെട്ട വാഹനങ്ങൾ മോടിപിടിപ്പിച്ച് എത്താറുമുണ്ട്. ഇത്തരം വാഹനങ്ങൾ വാങ്ങിയാൽ നല്ലൊരു സമയവും സർവീസ് സെന്‍ററിൽ ചെലവഴിക്കേണ്ടി വരും.

വാഹനത്തിന്‍റെ വിലയിൽ കിട്ടിയ ലാഭത്തിനേക്കാൾ കൂടുതൽ സർവീസ് സെന്‍ററിൽ കൊടുക്കേണ്ടി വരും. വാഹനം ഇടിച്ചതാണോ എന്ന് മുൻകൂട്ടി തിരിച്ചറിയാൻ ചില വഴികളുണ്ട്.

*ചേസ് നമ്പർ അറിയണം:*

വാഹനം ഇടിച്ചതാണോ എന്നറിയാൻ അതിന്‍റെ ചേസ് നമ്പർ (വെഹിക്കിൾ ഐഡന്‍റിഫിക്കേഷൻ നമ്പർ-വി.ഐ.എൻ) അറിയൽ നിർബന്ധമാണ്. സാധാരണ രജിസ്ട്രേഷൻ കാർഡിന്‍റെ പിൻവശത്ത് ചേസ് നമ്പർ ഉണ്ടാകാറുണ്ട്. ചില വാഹനങ്ങളിൽ ഡ്രൈവറുടെ സമീപത്തെ ഡാഷ്ബോർഡിൽ ചേസ് നമ്പറുണ്ടാകും. സൈഡ് ഡോറിലും ചേസ് നമ്പർ കാണാം. 17 അക്ക നമ്പറാണിത്. ഇത് അറിഞ്ഞാൽ നാല് വഴികളിലൂടെ കാറിന്‍റെ ചരിത്രം കണ്ടുപിടിക്കാം.

*1. ആഭ്യന്തര മന്ത്രാലയം:*

ആഭ്യന്തര മന്ത്രാലയത്തിന്‍റെ വെബ്സൈറ്റായ *www.moi.gov.ae* വഴി കാറിന്‍റെ അപകട ചരിത്രം അറിയാൻ കഴിയും. ഈ സൈറ്റിലെ E-Services എന്ന ഭാഗത്ത് ക്ലിക്ക് ചെയ്യുമ്പോൾ ട്രാഫിക് ആൻഡ് ലൈസൻസിങ് എന്ന ഭാഗം കാണാം. ഇവിടെ ആക്സിഡന്‍റ് ഇൻക്വയറി എന്നതിൽ ക്ലിക്ക് ചെയ്ത ശേഷം ചേസ് നമ്പർ കൊടുക്കണം. സബ്ബിറ്റ് കൊടുക്കുന്നതോടെ കാറിന്‍റെ പഴയ വിവരങ്ങൾ ലഭിക്കും. എപ്പോൾ, എവിടെവെച്ച് അപകടമുണ്ടായി എന്നും ഇതിൽ കാണിക്കും.

*2. എമിറേറ്റ്സ് വെഹിക്ക്ൾ ഗേറ്റ് (ഇ.വി.ജി):*

*evg.ae* എന്ന വെബ്സൈറ്റ് വഴിയും അപകട വിവരങ്ങൾ അറിയാം. ഇതിനായി ഈ വെബ്സൈറ്റ് സന്ദർശിക്കുകയോ *evg.ae/_layouts/evg/trafficaccidents.aspx?language=en* എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുകയോ ചെയ്യണം. ഇവിടെ ചേസിസ് നമ്പർ കൊടുക്കുന്നതോടെ അപകട സമയം, കാരണം, സ്ഥലം എന്നിവ വ്യക്തമാകും.

*3. അബൂദബി പൊലീസ്:*

പൊലീസിന്‍റെ വെബ്സൈറ്റായ *www.adpolice.gov.ae* സന്ദർശിക്കു. മെനുവിലെ E-services എന്ന ഭാഗത്ത് ക്ലിക്ക് ചെയ്യുക. താഴോട്ട് നീക്കുമ്പോൾ പബ്ലിക് സർവീസ് എന്ന ഭാഗകം കാണാം. ഇവിടെയുള്ള വെഹിക്ക്ൾ ആക്സിഡന്‍റ് ഇൻക്വയറിയിൽ കയറുക. ചേസിസ് നമ്പർ കൊടുക്കുന്നതോടെ വിവരങ്ങൾ നിങ്ങളിലേക്കെത്തും.

*4. ആർ.ടി.എ:* ദുബൈയിലെ താമസക്കാർക്ക് ആർ.ടി.എ വെബ്സൈറ്റ് വഴിയും വിവരം അറിയാം. എന്നാൽ, മറ്റ് വെബ്സൈറ്റുകൾ പോലെ അത്ര എളുപ്പമല്ല ആർ.ടി.എയുടെ വെബ്സൈറ്റ് വഴി വിവരം അറിയാൻ. വാഹനത്തിന്‍റെ പഴയ ഉടമയുടെ അറിവോടെ മാത്രമെ വിവരങ്ങൾ അറിയാൻ കഴിയു. *https://www.rta.ae/wps/portal/rta/ae/home/rta-services/service-details?serviceId=5810003* എന്ന ലിങ്ക് വഴിയാണ് വിവരങ്ങൾ നൽകുന്നത്.

ഇവിടെ പ്രവേശിക്കുമ്പോൾ Apply now എന്ന ഓപ്ഷൻ കാണാം. ഇതോടെ മറ്റൊരു പോർട്ടലിലേക്ക് മാറും. ഇവിടെ Apply for service എന്നതിൽ ക്ലിക്ക് ചെയ്യണം. ഇതോടെ പഴയ ഉടമയുടെ രജിസ്ട്രേഡ് ഫോൺ നമ്പറിലേക്ക് ഒ.ടി.പി മെസേജ് പോകും. അത് നൽകിയാൽ മാത്രമെ അപകട വിവരങ്ങൾ അറിയാൻ കഴിയൂ. 

2022 ഫെബ്രുവരി 26, ശനിയാഴ്‌ച

ട്രെയിനില്‍ ഇനി രാത്രി ഉച്ചത്തില്‍ പാട്ടും സംസാരവും വേണ്ട; പിടി വീണാല്‍ പിഴ ?

രാത്രി പത്ത് മണിക്ക് ശേഷം ഉച്ചത്തിൽ പാട്ട് വെക്കുന്നതും ഫോണിൽ ഉറക്കെ സംസാരിക്കുന്നതും നിരോധിച്ച് ഇന്ത്യൻ റെയിൽവേ. ഇത് സംബന്ധിച്ച് നിരവധി പരാതികൾ ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് പുതിയ നിയന്ത്രണങ്ങളെന്നാണ് റെയിൽവേ വ്യക്തമാക്കുന്നത്. ട്രെയിൻ യാത്ര കൂടുതൽ സുഖകരമാക്കുന്നതിനായാണ് പുതിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത്.

രാത്രി വൈകി കൂട്ടം കൂടി സംസാരിക്കാൻ പാടില്ല. കൂടാതെ രാത്രി പത്ത് മണിക്ക് ശേഷം ലൈറ്റുകളെല്ലാം ഓഫ് ചെയ്യണമെന്നും നിർദ്ദേശമുണ്ട്. അതേസമയം മറ്റ് യാത്രക്കാരുടെ പരാതി ലഭിച്ചാൽ കർശന നടപടി സ്വീകരിക്കുമെന്നും റെയിൽവേ വ്യക്തമാക്കുന്നു.

ഏതെങ്കിലും യാത്രക്കാർക്ക് അസൗകര്യം നേരിട്ടാൽ, ട്രെയിൻ ജീവനക്കാർ ഉത്തരവാദികളായിരിക്കും. ടിക്കറ്റ് ചെക്കിംഗ് സ്റ്റാഫ്, ആർ.പി.എഫ്, ഇലക്ട്രീഷ്യൻ, കാറ്ററിംഗ്, മെയിന്റനൻസ് സ്റ്റാഫുകൾ എന്നിവർ യാത്രക്കാർക്ക് ബുദ്ധിമുട്ട് ഉണ്ടാകാത്ത വിധത്തിൽ പ്രവർത്തിക്കണമെന്നും റെയിൽവേ നിർദ്ദേശിക്കുന്നു.

നാല് വയസില്‍ താഴെയുള്ള കുട്ടികള്‍ക്ക് ഹെല്‍മറ്റും സുരക്ഷാബെല്‍റ്റും നിർബന്ധമാക്കുന്നു ?

 ഇരുചക്രവാഹനങ്ങളിൽ യാത്രചെയ്യുന്ന നാലുവയസ്സിൽ താഴെയുള്ള കുട്ടികൾക്കും ഹെൽമെറ്റ് നിർബന്ധമാക്കുന്ന പുതിയ ചട്ടം കേന്ദ്രസർക്കാർ വിജ്ഞാപനംചെയ്തു. ഇതുപ്രകാരം ഒമ്പതുമാസം മുതൽ നാലുവരെ വയസ്സുള്ള കുട്ടികൾക്ക് ഹെൽമെറ്റിനുപുറമേ വണ്ടി ഓടിക്കുന്ന ആളുമായി ബന്ധിപ്പിക്കുന്ന സുരക്ഷാബെൽറ്റും നിർബന്ധമാണ്.

നാലു വയസ്സിൽ താഴെയുള്ള കുട്ടികളുമായിപ്പോകുന്ന മോട്ടോർ സൈക്കിളിന്റെ പരമാവധി വേഗം 40 കിലോമീറ്ററായിരിക്കണമെന്നും ചട്ടം നിഷ്കർഷിക്കുന്നു. അതേസമയം, ഒരുവർഷത്തിനുശേഷമേ ചട്ടം നടപ്പാക്കൂവെന്നും വിജ്ഞാപനത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.

നാലുവയസ്സിന് മുകളിലുള്ളവർക്ക് നേരത്തേതന്നെ ഹെൽമെറ്റ് നിർബന്ധമാണ്. എന്നാൽ, സുരക്ഷാബെൽറ്റ് നിർബന്ധമാക്കുന്നത് ആദ്യമാണ്. കുട്ടികളുടെ ഹെൽമെറ്റും സുരക്ഷാബെൽറ്റും (സേഫ്റ്റി ഹാർനെസ്) എങ്ങനെയുള്ളതായിരിക്കണമെന്നും കരടുചട്ടത്തിൽ വ്യക്തമാക്കിയിരുന്നു.

കുട്ടികളുടെ തലയ്ക്ക് അനുയോജ്യമായതും ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്സ് (ബി.ഐ.എസ്.) നിയമത്തിലെ നിലവാരം പാലിക്കുന്നതുമായ ഹെൽമെറ്റ്, അല്ലെങ്കിൽ സൈക്കിൾ ഹെൽമെറ്റാണ് ധരിക്കേണ്ടത്.

കുട്ടിയെയും ഓടിക്കുന്നയാളെയും രണ്ട് സ്ട്രാപ്പുകളാൽ ബന്ധിപ്പിക്കുന്ന സുരക്ഷാബെൽറ്റാണ് ഉപയോഗിക്കേണ്ടത്. മുറുക്കംകൂട്ടാനും കുറയ്ക്കാനും സാധിക്കുന്നതായിരിക്കണം. കനം കുറഞ്ഞതും ഈടുനിൽക്കുന്നതും വെള്ളം കയറാത്തതുമായ സേഫ്റ്റി ഹാർനെസിന് 30 കിലോഗ്രാംവരെ വഹിക്കാൻ സാധിക്കണം.

2022 ഫെബ്രുവരി 20, ഞായറാഴ്‌ച

വാഹനപരിശോധന മാത്രമല്ല, സേഫ് കേരള സ്‌ക്വാഡിന്‌ ഡ്രൈവിങ്ങ് ലൈസന്‍സും റദ്ദാക്കാം!!

റോഡപകടങ്ങളുമായി ബന്ധപ്പെട്ട് ലൈസൻസ് സസ്പെൻഡ് ചെയ്യുന്നതടക്കമുള്ള നടപടിയെടുക്കുക മോട്ടോർവാഹനവകുപ്പിന്റെ എൻഫോഴ്സ്മെന്റ് വിഭാഗം. സേഫ് കേരള സ്ക്വാഡ് എന്ന പേരിലറിയപ്പെടുന്ന എൻഫോഴ്സ്മെന്റ് വിഭാഗം വാഹനപരിശോധനയും തുടർനടപടികളും മാത്രമാണെടുത്തിരുന്നത്.

പുതിയ ഉത്തരവനുസരിച്ച് കൂടുതൽ ചുമതല ആർ.ടി.ഒ. ഓഫീസുകളിൽനിന്ന് എൻഫോഴ്സ്മെന്റു വിഭാഗത്തിനു ലഭിക്കും. 14 ജില്ലകളിലും എൻഫോഴ്സ്മെന്റുണ്ട്. മാർച്ച് ഒന്നു മുതലാണിതു നടപ്പാക്കുക. ഗതാഗത കമ്മിഷണർ എം.ആർ. അജിത്കുമാർ ഇതുസംബന്ധിച്ച ഉത്തരവിറക്കി. അപകടങ്ങളുണ്ടാകുമ്പോൾ പരിശോധിക്കുന്നതും റിപ്പോർട്ട് തയ്യാറാക്കുന്നതും നടപടി സ്വീകരിക്കുന്നതും നിലവിൽ ആർ.ടി.ഒ. ഓഫീസുകൾ വഴിയാണ്. ലൈസൻസ് സസ്പെഷനു പുറമേ രജിസ്ട്രേഷൻ റദ്ദാക്കൽ തുടങ്ങിയ നടപടികളെടുക്കുന്നതും എൻഫോഴ്സമെന്റ് വിഭാഗമായിരിക്കും.

പോലീസിനെപ്പോലെ അപകടവിവരം മോട്ടോർ വാഹനവകുപ്പും ശേഖരിക്കും. അപകടം എങ്ങനെയുണ്ടായി, ഒഴിവാക്കാനുള്ള ശാസ്ത്രീയമാർഗങ്ങൾ, സാഹചര്യം, റോഡിലെ പ്രശ്നങ്ങൾ എന്നിവ വിശകലനം ചെയ്യും. ഇതു റോഡ് സേഫ്റ്റി അതോറിറ്റിക്കു മുൻപാകെയവതരിച്ചു നടപ്പാക്കും. അപകടങ്ങൾ, സാഹചര്യം, കണക്കുകൾ എന്നിവ സംബന്ധിച്ച് മോട്ടോർ വാഹനവകുപ്പിനു കൃത്യമായ വിവരങ്ങളില്ല. പുതിയചുമതലകൾ എൻഫോഴ്സമെന്റിന് ലഭിക്കുന്നതോടെ നടപടി കൂടുതൽ വേഗത്തിലാകുമെന്ന് ആലപ്പുഴ ആർ.ടി.ഒ. സജി പ്രസാദ് പറഞ്ഞു.

2022 ജനുവരി 18, ചൊവ്വാഴ്ച

കാറുകളിലെ പെട്രോൾ പൈപ്പിലെ ചെറു ദ്വാരങ്ങൾ വഴിയുള്ള പെട്രോൾ ചോർച്ച വണ്ടുകൾ മൂലമാണോ?

കേരളത്തിലെ വാഹന ഉടമകൾക്കു തലവേദനയും അടുത്തിടെ ഏറെ കേൾക്കുന്ന വാർത്തയുമാണ് കാറുകളിലെ പെട്രോൾ പൈപ്പിലെ ചെറു ദ്വാരങ്ങൾ . പെട്രോൾ ടാങ്കിൽ നിന്ന് എൻജിനിലേക്ക് എത്തുന്ന റബർ പൈപ്പിൽ തുള വീണ് ഒട്ടേറെ വാഹനങ്ങളാണ് വർക്‌ഷോപ്പിൽ എത്തുന്നത്. ഇതുവഴി പെട്രോൾ ചോർന്നു പോകുന്നതാണു പ്രശ്നം.

ഇന്ധന ടാങ്കിൽ നിന്ന് എൻജിനിലേക്ക് എത്തുന്ന റബർപൈപ്പുകളിൽ വരുന്ന ഈ ചെറു സുഷിരങ്ങൾ ഇന്ധന നഷ്ടം മാത്രമല്ല, ചിലപ്പോഴൊക്കെ തീപിടിക്കാനും കാരണമായേക്കം.
തുടക്കത്തിൽ പത്തനംതിട്ട, തിരുവല്ല പ്രദേശങ്ങളിൽ മാത്രമാണ് ഇതു കണ്ടുവന്നതെങ്കിലും പിന്നീട് നിരവധി സ്ഥലത്തേക്ക് ഇവ വ്യാപിച്ചു. ഇന്ധനം കുടിക്കുന്ന ചെറുവണ്ട് എന്ന് പേരിൽ ധാരാളം വാർത്തകളും ഇവയെക്കുറിച്ച് സാമൂഹ്യമാധ്യമങ്ങളിൽ വരുന്നുണ്ട്.
2020ൽ തിരുവല്ല, പത്തനംതിട്ട എന്നിവിടങ്ങളിലെ വ്യത്യസ്ത സ്ഥലങ്ങളിൽ നിന്ന് സുഷിരം വന്ന പൈപ്പുകളും മറ്റു ശേഖരിച്ചുള്ള പഠനങ്ങളിൽ നിന്നാണ് അംബ്രോസിയ ബീറ്റിൽ വിഭാഗത്തിൽ പെട്ട കാംഫർഷോട്ട് എന്ന ചെറു ജീവിയാണ് ഇതിന് കാരണം എന്ന് കണ്ടെത്തിയത്.
ഈ ജീവികൾ ഏഷ്യൻ വൻകരയിൽ കണ്ടുവരുന്നതാണെങ്കിലും ഇന്ത്യയിൽ അധികം കാണാറില്ല. ചിലപ്പോൾ മറ്റു രാജ്യങ്ങളിൽ നിന്ന് വരുന്ന തടികളിലൂടെയും , ചെടികളിലൂടെയുമായിരിക്കും ഇവ നമ്മുടെ നാട്ടിലെത്തിയത്.
പ്രധാനമായും മറിഞ്ഞു വീണ തടികളിലാണ് ഇവ സുഷിരങ്ങളുണ്ടാക്കുന്നത്. തടി ഇവർ ഭക്ഷിക്കില്ല . ഇവയുടെ ശരീരത്തിലുള്ള ഒരു തരം ഫംഗസിനെ വളർത്താനുള്ള ഇടം എന്ന തരത്തിൽ മാത്രമാണ് ഇതു തുളയ്ക്കുന്നത് ( ഈ ഫംഗസ് തന്നെയാണ് ഇവരുടെ ഭക്ഷണവും). ചീഞ്ഞ തടികളിൽ നിന്ന് വരുന്ന എഥനോളിന്റെ ഗന്ധമാണ് ഇവയെ പ്രധാനമായും ആകർഷിക്കുന്നത്.
അടുത്തിടെയാണ് പെട്രോളിൽ കൂടുതലായി എഥനോൾ ചേർക്കാൻ തുടങ്ങിയത്. എഥനോളിന്റെ സാന്നിധ്യമാണ് ഇവയെ ആകർഷിക്കാൻ കാരണമെന്നാണു കരുതുന്നത്. അഴുകുന്ന തടികളിൽ കടന്നുകയറി ദ്വാരങ്ങളുണ്ടാക്കുന്ന അതേ തരത്തിലാണു റബർ പൈപ്പുകളും ഇതു തുരക്കുന്നത്.
എഥനോളിന്റെ സാന്നിധ്യം മൂലം തടിയാണെന്നു തെറ്റിദ്ധരിച്ചാണു കാംഫർഷോട്ട് ബീറ്റിൽ ഇനങ്ങൾ പൈപ്പ് തുരക്കുന്നത്. പെട്രോളുമായി ബന്ധത്തിൽ എത്തുമ്പോൾ ഒന്നുകിൽ ഇവ സ്ഥലംവിടുകയോ അല്ലെങ്കിൽ ചത്തുപോകുകയോ ചെയ്യും.
പൊതുവേ 5 എംഎം വരെ വ്യാസമുള്ള ചെടികളുടെ തണ്ടുകളിലാണ് ഇവർ സുഷിരങ്ങളുണ്ടാക്കുന്നത്. എഥനോളിന്റെ സാന്നിധ്യവും , പൈപ്പുകളുടെ വണ്ണവും , അധികം എടുക്കാത്ത വാഹനങ്ങളും ഈ സാഹചര്യങ്ങളെല്ലാം ഒത്തുവന്നപ്പോൾ ഈ ജീവികൾ പൈപ്പുകൾ തുരന്നു.
ഇത്തരത്തിലുള്ള പ്രാണികൾക്ക് പെട്രോളിനോട് ഒരു തരത്തിലുള്ള താൽപര്യവുമില്ല. പെട്രോളിന്റെ സാന്നിധ്യം ഇവരുടെ ജീവൻ തന്നെ ഭീഷണിയാണ്. കൂടാതെ ചില ആളുകൾ പറയുന്നതുപോലെ കീടനാശിനികളുടെ പ്രയോഗം ചിലപ്പോൾ വേറെ അപകടങ്ങൾക്ക് വഴി വച്ചേക്കാം.
പൈപ്പുകൾ വ്യാസം കൂട്ടുകയോ അല്ലെങ്കിൽ ഇരുമ്പ് ചട്ടയുള്ള പൈപ്പുകൾ ഇടുകയോയാണ് ഇതിനുള്ള ശാശ്വത പരിഹാരം. കൂടാതെ പൈപ്പുകളിൽ വിഷാംശമില്ലത്ത ഉണങ്ങിപ്പോകാത്ത പശ ഉപയോഗിച്ച് കവർ ചെയ്താൽ ഒരു പരിധിവരെ തടയാനാകും. സാധാരണ ഇത് അത്ര എളുപ്പത്തിൽ മാറ്റേണ്ടാത്ത പൈപ്പുകളാണ് അതുകൊണ്ടു തന്നെ പല സര്വീസ് സെന്ററുകളിലും , പാര്ട്‌സ് വിപണന കടകളിലും പൈപ്പുകള്ക്ക് ക്ഷാമം നേരിടുന്നതായി മെക്കാനിക്കുകള് പറയുന്നു.
വാഹനം നിർത്തിയിടുമ്പോൾ ഇന്ധനം ചോർച്ച അറിയില്ലെങ്കിലും ഓടുമ്പോൾ ഈ ചെറു സുഷിരം വഴി ധാരാളം പെട്രോൾ ചോരാൻ സാധ്യതയുണ്ട്. ചൂടുകൂടുന്നതോടെ പെട്രോള് പൈപ്പുകളിലുണ്ടാകുന്ന ഇന്ധനച്ചോര്ച്ച വാഹനത്തിന് തീപിടിക്കുന്നതിന് കാരണമാകും. ചില വാഹനങ്ങളുടെ റബ്ബര് പൈപ്പുകളില് നിറയെ ദ്വാരങ്ങളും കണ്ടെത്തിയിരുന്നു. വാഹനം ഓടുന്നതോടെ യന്ത്രഭാഗങ്ങളിലുണ്ടാകുന്ന ചെറിയ തീപ്പൊരിപോലും വലിയ അപകടത്തിന് കാരണമാകും.
കടപ്പാട്: അർബൻ എന്റമോളജിസ്റ്റും , പെസ്റ്റ് മാനേജ്മെന്റ് കൺസൽറ്റന്റുമായ അശോക് ബാബു.
THIRUVAMBADI NEWS*