നമ്മൾ പമ്പിൽനിന്ന് പെട്രോൾ അടിക്കുമ്പോൾ 100,150,200 എന്ന ഫിഗറിൽ പെട്രോൾ അടിക്കരുത് പ്രത്യേകിച്ച് കാർ ഡ്രൈവർമാർ 505,525,602 എന്ന രീതിയിൽ അടിക്കാവു ഇവർ ഇതിൽ റൗണ്ട് ഫിഗറിൽ സെറ്റ്ചെയ്തുവച്ച്കാണും എന്ന് പറഞ്ഞു കേട്ടിട്ടുണ്ട്...
*ഓവർ സ്പീഡ് അരുത്.....!**നിങ്ങളുടെ ജീവൻ അമൂല്യമാണ് ..!*
*അതു ഊതികെടുത്തരുത്....!*!
2019 നവംബർ 1, വെള്ളിയാഴ്‌ച
ടോൾ ഗേറ്റുകളിൽ ലഭിക്കുന്ന രസീതുകൾ ഉപയോഗിച്ച് നിങ്ങൾ എന്തുചെയ്യും?
നിങ്ങൾ അറിയേണ്ടത് ഇവിടെയുണ്ട്.
ദേശീയപാത റോഡുകളിലെ യാത്രയ്ക്കിടെ നിങ്ങൾക്ക് ലഭിക്കുന്ന രസീതുകൾ ടോൾ ഗേറ്റുകൾ കടക്കാൻ മാത്രമല്ല.
* പിന്നെ മറ്റെന്താണ്? *
1. മെഡിക്കൽ എമർജൻസി സമയത്ത് രസീതിയുടെ മറുവശത്ത് നൽകിയിരിക്കുന്ന ഫോൺ നമ്പറിൽ വിളിക്കാം. നിങ്ങളുടെ കോൾ കഴിഞ്ഞ് 10 മിനിറ്റിനുള്ളിൽ ആംബുലൻസ് എത്തും.
2. നിങ്ങളുടെ വാഹനത്തിന് എന്തെങ്കിലും പ്രശ്നമുണ്ടെങ്കിൽ നിങ്ങളുടെ ചക്രം പഞ്ചറായതിനാൽ അവിടെ സൂചിപ്പിച്ച മറ്റ് നമ്പറിലേക്ക് വിളിക്കാം, നിങ്ങൾക്ക് 10 മിനിറ്റിനുള്ളിൽ സഹായം ലഭിക്കും.
3. നിങ്ങൾക്ക് ഇന്ധനം തീരുകയാണെങ്കിൽ നിങ്ങൾക്ക് ഉടൻ തന്നെ 5 അല്ലെങ്കിൽ 10 ലിറ്റർ പെട്രോൾ അല്ലെങ്കിൽ ഡീസൽ നൽകും. വിതരണം ചെയ്ത ഇന്ധനത്തിനായി നിങ്ങൾക്ക് പണം നൽകി അത് നേടാം.
ടോൾ ഗേറ്റുകളിൽ നിങ്ങൾ അടയ്ക്കുന്ന പണത്തിൽ ഈ സേവനങ്ങളെല്ലാം ഉൾപ്പെടുത്തിയിട്ടുണ്ട്. പലർക്കും ഈ വിവരങ്ങൾ ഇല്ല, അത്തരം സാഹചര്യങ്ങളിൽ ഞങ്ങൾ അനാവശ്യമായി വേദന അനുഭവിക്കുന്നു. നിങ്ങളുടെ എല്ലാ ചങ്ങാതിമാരുമായും കുടുംബവുമായും ഈ സന്ദേശം പങ്കിടുക.
2019 ഒക്‌ടോബർ 23, ബുധനാഴ്‌ച
വെള്ളക്കെട്ടിലൂടെ വാഹനം ഓടിക്കുമ്പോൾ,,,,,,,?
• ചെറിയ വെള്ളക്കെട്ടിലൂടെ വാഹനം ഓടിക്കുമ്പോൾ ഫസ്റ്റ് ഗിയറിലോ, സെക്കൻഡ് ഗിയറിലോ മാത്രം ഓടിക്കുക.
• ഗിയർ മാറ്റാൻ ശ്രമിക്കരുത്. മാറ്റുമ്പോൾ എക്സോസ്റ്റിലൂടെ വെള്ളം ഇരച്ചുകയറി എൻജിൻ നിശ്ചലമാകാം.
• എൻജിൻ ഓഫ് ആയാൽ പിന്നെ സ്റ്റാർട്ട് ചെയ്യാൻ ശ്രമിക്കരുത്. സ്റ്റാർട്ട് ചെയ്യുമ്പോൾ എൻജിനിലേക്ക് വായു എത്തിക്കുന്ന എയർ ഇൻടേക്ക് സംവിധാനം വഴി വെള്ളം എൻജിനിലേക്കെത്തും.
• ഈർപ്പം കേറിയിരിക്കുന്ന അവസരത്തിൽ ക്രാങ്ക് ചെയ്യാൻ ശ്രമിക്കുമ്പോൾ എൻജിൻ പൊട്ടിത്തെറിക്കാനും സാധ്യതയുണ്ട്.
• വെള്ളക്കെട്ടിൽപെട്ടാൽ വാഹനം തള്ളി വെള്ളമില്ലാത്തിടത്തേക്ക് മാറ്റുക. പിന്നീട് കെട്ടിവലിച്ച് അടുത്തുള്ള വർക്ക്ഷോപ്പിൽ എത്തിക്കുക.
• മുന്നിലെ വാഹനത്തിൽ വെള്ളം കേറിയിട്ടില്ലെന്നു കരുതി വെള്ളക്കെട്ടിലൂടെ മുന്നോട്ടു പോകാൻ ശ്രമിക്കരുത്. കാരണം ഓരോ വാഹനത്തിന്റെയും എൻജിൻ ഡിസൈൻ അനുസരിച്ച് എയർ ഇൻടേക് സംവിധാനത്തിന്റെ ഉയരം വ്യത്യസ്തമായിരിക്കും. അതിനാൽ വെള്ളത്തിൽ മുങ്ങിയ വാഹനത്തിലെ എൻജിനിൽ വെള്ളം കയറിയിട്ടില്ലെങ്കിലും നിങ്ങളുടെ വാഹനത്തിന്റെ എൻജിനിൽ വെള്ളം കയറാം.
കഴിയുമെങ്കിൽ പെരുമഴയത്ത് ഡ്രൈവ് ചെയ്യാതിരിക്കുക. റോഡ് വ്യക്തമായി കാണാൻ സാധിക്കുന്നില്ലെങ്കിൽ അത് അപകടം ക്ഷണിച്ചുവരുത്തലാകും. അഥവാ ഡ്രൈവ് ചെയ്യേണ്ടി വരുമ്പോൾ ഫോഗ്‌ലാംപ്, ഹെഡ്‌ലൈറ്റ് (ഡിം മോഡ്) ഓൺ ചെയ്യുക. അമിത വേഗമെടുക്കാതെ പതുക്കെ ഓടിക്കുക. റോഡരുകിൽ പാർക്ക് ചെയ്യേണ്ട അവസരങ്ങളിൽ ഹസാഡ് ലൈറ്റ് ഓൺ ചെയ്യാം. മഴയത്ത് എസി കുറച്ചിടുമ്പോൾ ഗ്ലാസിൽ മിസ്റ്റ് പിടിക്കും. ഇതൊഴിവാക്കാൻ ഇൻടേക്ക് എയർ സർക്കുലേറ്റ് മോഡ് സിലക്ട് ചെയ്യുക. പുറത്തെ എയർ വലിച്ചെടുക്കുമ്പോൾ കാറിനകത്തും പുറത്തും ഒരേ ഊഷ്മാവ് ആയിരിക്കും. കാറിനകത്തെ ഊഷ്മാവ് 20–22 ഡിഗ്രി സെൽഷ്യസ് ആയി സെറ്റ് ചെയ്യുക. ഇത് മിസ്റ്റ് ഒഴിവാക്കും.
എൻജിനിൽ വെള്ളം കയറിയാൽ ഇൻഷുഷൻസ് പരിരക്ഷ
മഴയത്ത് എൻജിനകത്തേക്കു വെള്ളം കയറി തകരാർ സംഭവിച്ചാൽ ഇൻഷുറൻസ് പരിരക്ഷ ലഭിക്കും. എന്നാൽ വാഹനം വെള്ളക്കെട്ടിലേക്കിറക്കി ഓടിച്ചതിനു ശേഷമാണ് തകരാർ സംഭവിക്കുന്നതെങ്കിൽ ഇൻഷുറൻസ് ലഭിക്കില്ല. വാഹനം പാർക്ക് ചെയ്തിരിക്കുമ്പോഴോ ഡ്രൈവ് ചെയ്യുന്നതിനിടെ പെട്ടെന്നു വെള്ളപ്പൊക്കം ഉണ്ടായി എൻജിനകത്തു വെള്ളം കയറിയാൽ പരിരക്ഷ ലഭിക്കും. ശ്രദ്ധിക്കുക, വെള്ളം കയറിയ എൻജിൻ ഓൺ ആക്കാൻ ശ്രമിച്ച് കാർ തകരാറിലായാൽ ഇൻഷുറൻസ് ലഭിക്കുകയില്ല. അതു മറച്ചുവച്ചാൽ തന്നെ, നിങ്ങൾ എൻജിൻ ഓൺ ആക്കാൻ ശ്രമിച്ചിട്ടുണ്ടോ എന്ന് സാങ്കേതിക പരിശോധനയിൽ അറിയാൻ കഴിയും.
2019 ഒക്‌ടോബർ 19, ശനിയാഴ്ച
2019 ഓഗസ്റ്റ് 26, തിങ്കളാഴ്‌ച
താത്കാലിക രജിസ്‌ട്രേഷനില്‍ തുടരാനാകില്ല ....?
27 ന് ശേഷം സാധുതയില്ലെന്ന് മോട്ടോര്‍ വാഹന വകുപ്പ്
പഴയ താത്കാലിക രജിസ്ട്രേഷനിൽ ഓടുന്ന വാഹനങ്ങൾക്ക് 27-നു ശേഷം സ്ഥിരം രജിസ്ട്രേഷൻ നൽകില്ലെന്ന് മോട്ടോർവാഹന വകുപ്പ്.
പഴയ സോഫ്റ്റ്വേർ സംവിധാനമായ സ്മാർട്ട് മൂവിൽ താത്കാലിക രജിസ്ട്രേഷനെടുത്ത അഞ്ഞൂറോളം പുതിയ വാഹനങ്ങൾ ഇതുവരെ സ്ഥിര രജിസ്ട്രേഷൻ പരിശോധനയ്ക്ക് ഹാജരാക്കിയിട്ടില്ല.
ഏപ്രിൽ ഒന്നുമുതൽ സ്മാർട്ട് മൂവിന് പകരം 'വാഹൻ' എന്ന കേന്ദ്രീകൃത ശൃംഖലയിലാണ് പുതിയ വാഹനങ്ങൾ രജിസ്റ്റർ ചെയ്യുന്നത്. നേരത്തേ താത്കാലിക രജിസ്ട്രേഷൻ നൽകിയിട്ടുള്ള വാഹനങ്ങൾക്ക് സ്ഥിരം രജിസ്ട്രേഷൻ അനുവദിക്കാൻ അഞ്ചുമാസത്തോളം സ്മാർട്ട് മൂവ് സംവിധാനം ഏർപ്പെടുത്തിയിരുന്നു. ഇക്കാലയളവിൽ താത്കാലിക പെർമിറ്റിലുള്ള ഒട്ടേറെ വാഹനങ്ങൾ രജിസ്ട്രേഷൻ നേടി.
ഇതിനു തയ്യാറാവാത്ത വാഹനങ്ങൾ 27-നകം ഓഫീസുകളിൽ ഹാജരാക്കി സ്ഥിര രജിസ്ട്രേഷൻ നേടണം. ഇല്ലെങ്കിൽ പിന്നീട് സ്ഥിര രജിസ്ട്രേഷൻ കിട്ടില്ല. വാഹനത്തിന് രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് ഉൾപ്പെടെ ലഭിക്കില്ലെന്ന് ട്രാൻസ്പോർട്ട് കമ്മിഷണറേറ്റ് അറിയിച്ചു.
സംസ്ഥാനത്ത് സ്മാർട്ട് മൂവിൽ 1.30 കോടി വാഹനങ്ങളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഈ രേഖകൾ കേന്ദ്രീകൃത ശൃംഖലയായ വാഹനിലേക്ക് മാറ്റാനുള്ള നടപടികൾ തുടങ്ങി. സോഫ്റ്റ്വേറുകൾ വ്യത്യസ്തമാണ്. വിവരങ്ങൾ ഉൾക്കൊള്ളിച്ചിട്ടുള്ള ക്രമീകരണങ്ങളിലും വ്യത്യാസമുണ്ട്. സാങ്കേതികത്തകരാർ ഒഴിവാക്കി ഇത് സന്നിവേശിപ്പിക്കാനുള്ള ശ്രമം വിജയിച്ചതായി അധികൃതർ പറഞ്ഞു.
പരീക്ഷണാടിസ്ഥാനത്തിൽ 500 വാഹനങ്ങളുടെ വിവരങ്ങൾ വാഹനിലേക്കു മാറ്റി. ശേഷിക്കുന്നവയും ഉടൻ മാറ്റും. ഓൺലൈനിൽ അപേക്ഷ നൽകിയാലും നേരിട്ടെത്തി അപേക്ഷയുടെ പകർപ്പ് നൽകേണ്ട അവസ്ഥ ഇപ്പോഴുണ്ട്.
വാഹൻ സോഫ്റ്റ്വേറിൽ ഇതിന്റെ ആവശ്യമില്ല.
പൂർണമായും ഓൺലൈനാണ്.
വിൽക്കുന്ന വാഹനത്തിന്റെ ഉടമസ്ഥാവകാശം കൈമാറാൻ വാഹനയുടമയ്ക്കുതന്നെ അപേക്ഷ നൽകാം.
പഴയ വിവരങ്ങൾകൂടി വാഹനിലേക്ക് എത്തിയാൽ എല്ലാ വാഹന ഉടമകൾക്കും ഈ സേവനം ലഭിക്കും.
സ്മാർട്ട് മൂവിൽ വാഹനം വാങ്ങുന്നയാളാണ് അപേക്ഷ നൽകേണ്ടത്.
ഇതിൽ വീഴ്ചവരുത്തിയാൽ ആദ്യ ഉടമയുടെ പേരിൽ ഉടമസ്ഥാവകാശം നിലനിൽക്കും.
വാഹനം കേസിൽപ്പെട്ടാൽ രജിസ്ട്രേഡ് ഉടമ ഉത്തരവാദിത്വം വഹിക്കേണ്ടിവരും. ഇത്തരത്തിൽ ഒട്ടേറെപ്പേർ കുടുങ്ങിയിട്ടുണ്ട്.
2019 ഓഗസ്റ്റ് 6, ചൊവ്വാഴ്ച
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള് (Atom)