ഇന്ത്യയിലെ ഏതൊരു വാഹനത്തിന്റെ നമ്പർ നൽകിയാൽ അതിന്റെ ഓണർ ആരെന്നും അതിനു ഏത് വരെ ഇൻഷുറൻസ് ഉണ്ടെന്നും അത് ഏത് ആർ. ടി. ഓ. ഓഫീസിന്റെ കീഴിൽ ആണെന്നും അറിയാൻ ഈ നമ്പറിൽ "VAHAAN SPACE 7738299899"എസ എം എസ് ചെയ്യുക. ചൈനീസ് Tyre വാഹനങ്ങൾക്ക് ഉപയോഗിക്കരുത്. ഹൈവേ യിൽ യാത്ര ചെയ്യുനതിനിടെ അപകട മുണ്ടായാൽ പോലിസിനെ വിളിക്കാം. 0471-3243000,/4000/5000, 9497900000. മെസ്സേജ് ചെയ്യാം. ! വാഹനങ്ങൾ രജിസ്റ്റർ ചെയ്യുമ്പോൾ ദീലെർമർ കൈകാര്യ ചിലവുകൾക്കായി, പണം വാങ്ങിയാൽ ട്രാന്സ്പോര്ട്ട് കംമിഷനരുടെ 8547639000 നമ്പരിൽ എസ് എം എസ് വാട്ട്‌സാപ് ആയും പരാതി നല്കാമെന്ന്. ട്രാന്സ്പോര്ട്ട് കമ്മിഷണർ അറിയിച്ചു. മോട്ടോര്‍ വെഹികില്‍ ഡിപാര്‍ട്ട്‌ മെന്റ് വെബ്‌സൈറ്റില്‍ എല്ലാ വാഹനങ്ങളുടെയും ഉടമസ്ഥത പരിശോധിക്കാം; വെബ്‌സൈറ്റില്‍ വണ്ടിയുടെ രേജിസ്റെര്‍ നമ്പര്‍ നല്‍കിയാല്‍ മതി. ഇനി മുതൽ 102 ഡയൽ ചെയൂ. 3 മിനുട്ടിനുള്ളിൽ അപകട സ്ഥലത്ത് 102 ആംബുലൻസ് എത്തിയിരിക്കും.www.kerlalamvd.gov.in.ജനങ്ങൾക്ക് ഹെൽപ്പ് ലൈൻ നമ്പരിലൂടെ പൊലീസിന്റെ സഹായം തേടാം. 1099 എന്ന ടോൾഫ്രീനമ്പറിൽ വിളിച്ച് അപകടസ്ഥലം ഏതെന്ന് വ്യക്തമാക്കിയാൽ പൊലീസെത്തി അപകടത്തിൽപ്പെട്ടവരെ ആശുപത്രിയിലെത്തിക്കും അപകടത്തിൽപ്പെട്ടവരെ ആശുപത്രിയിലെത്തിക്കുമ്പോൾ ചെലവാകുന്ന തുക അതത് പ്രദേശത്തെ സർക്കിൾ ഇൻസ്‌പക്‌ടർമാരെ സമീപിച്ചാൽ തിരികെ ലഭിക്കുമെന്ന് നേരത്തെ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല അറിയിച്ചിരുന്നു. ഇതിനായി പ്ലാൻ ഫണ്ടിൽ നിന്ന് കൂടുതൽ തുക അനുവദിക്കും. ഹൈവേ സുരക്ഷയ്‌ക്കായി 9846100100 എന്ന ഹെൽപ്പ് ലൈൻ നമ്പരും വാഹനാപകടങ്ങൾ, മറ്റ് കുറ്റകൃത്യങ്ങൾ എന്നിവ എസ്. എം. എസിലൂടെ അറിയിക്കാൻ 9497900000 എന്ന നമ്പരും ഏർപ്പെടുത്തിയിട്ടുണ്ട്. 0471- 3243000, 0471-3244000, 0471-3245000 എന്നീ ലാൻഡ് ലൈൻ നമ്പരുകളിലും വിവരങ്ങൾ അറിയിക്കാം.ഓട്ടോ കംപ്ലൈന്റ്റ് വിളിക്കാൻ നംബര് ; 1090,1099. Food complaint Toll free number 18004251125; Food helpline Tollfree 1800112100, "Drunken Driving is punishable", " Alcohol consumption is injurious to Health" റോഡിലെ അപകട കാരണങ്ങളുടെയും അപര്യപ്തതകളുടെയും വാഹനങ്ങളുടെ അശ്രദ്ധമായ മരണ പാച്ചിലുകളുടെയും ചിത്രങ്ങളും, വീഡിയോ കളും വാട്സപ്പ് വഴിയും മാതൃഭുമിയുടെ ഓൺലൈൻലേക്കും അയക്കാം ! ബൈക്ക് ആംബുലൻസ് സർവീസ് ഫ്രീ ഇൻ കോഴിക്കോട്, കാൾ; 9747200002 നമ്പര്; 7356485842.ഇഷ്ടം പോലെ വാഹനങ്ങൾ വിൽപ്പനയ്ക്ക് ;കേരളത്തിലെവിടെയും വാഹനങ്ങൾ വിൽക്കുന്നതിനും വാങ്ങുന്നതിനും സന്ദർശിക്കുക www.infomagic.com
Propellerads
Face book vide0s can load take some time. so be patience. !ഫേസ് ബുക്ക്‌ വീഡിയോ ലോഡ് ആകാൻ കുറച്ചു സമയം എടുത്തേക്കാം. ക്ഷമ കാണിക്കുക. മണിക്കൂറിൽ 60 വേഗതക്ക്‌ പകരം 80 വേഗതയിൽ വാഹനമോടിച്ചാൽ ലാഭം കിട്ടുക 7 മിനുട്ട്‌ മാത്രം.80 നു പകരം 120 വേഗതയായാൽ ലാഭം ലഭിക്കുക 12 മിനുട്ട്‌ മാത്രം.120 നു പകരം 180 വേഗതയായാൽ ലാഭം 16 മിനുട്ട്‌.120 നു പകരം 200 വേഗതയായാൽ ലാഭം 20 മിനുട്ട്‌ മാത്രം.തുച്ഛമായ സമയ ലാഭത്തിനു വേണ്ടി വേഗത വർദ്ധിപ്പിച്ച്‌ ജീവൻ അപകടത്തിലാക്കാതിരിക്കുക !
*ഓവർ സ്പീഡ് അരുത്.....!**നിങ്ങളുടെ ജീവൻ അമൂല്യമാണ് ..!*
*അതു ഊതികെടുത്തരുത്....!*
!

2015, ഒക്‌ടോബർ 28, ബുധനാഴ്‌ച

How to do Old vehicle registration renewal ?


സ്വകാര്യ വാഹനങ്ങളുടെ രജിസ്ട്രേഷന്‍ കാലാവധി 15 വര്‍ഷമാണ്. അതു കഴിഞ്ഞാല്‍ റീ രജിസ്ട്രേഷന്‍ നടത്തണം. അഞ്ച് വര്‍ഷത്തേയ്ക്കാണ് റീ രജിസ്ട്രേഷന്‍ .

രജിസ്ട്രേഷന്‍ കാലാവധി തീരുന്നതിനു 30 ദിവസം മുമ്പ് മുതല്‍ രജിസ്ട്രേഷന്‍ പുതുക്കുവാനുള്ള അപേക്ഷ സമര്‍പ്പിക്കാം. കാലാവധിയ്ക്ക് ശേഷം ഒരു ദിവസം വൈകിയാല്‍ പോലും 2,000 രൂപ പിഴയടയ്ക്കേണ്ടി വരും.

ഹാജരാക്കേണ്ട രേഖകള്‍
*********

ഫോം 25 ലുള്ള അപേക്ഷ . ഷാസി നമ്പരിന്റെ പെന്‍സില്‍ പ്രിന്റ് അപേക്ഷയ്ക്കൊപ്പം വേണം.

ഇന്‍ഷുറന്‍സ്‌ സര്‍ട്ടിഫിക്കറ്റ്

പുകമലിനീകരണ നിയന്ത്രണ സര്‍ട്ടിഫിക്കറ്റ് 

രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് 

നിശ്ചിത ഫീസ്‌ അടച്ച രസീത് ( പുതിയ വാഹനത്തിന്റെ രജിസ്ട്രേഷനുള്ള ഫീസ് തന്നെയാണ് ഇതിനും)

പുതിയ രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് തപാലില്‍ ലഭിക്കുന്നതിന് 40 രൂപയുടെ സ്റ്റാംപ് പതിച്ച കവര്‍ നല്‍കണം. ഇതില്‍ അപേക്ഷകന്റെ ഫോണ്‍ നമ്പരും വിലാസവും എഴുതിയിരിക്കണം.

മേല്‍പ്പറഞ്ഞ രേഖകളുമായി വാഹനം ടെസ്റ്റ് ചെയ്യുന്ന സ്ഥലത്ത് എത്തണം. അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കി വണ്ടി നല്ല കണ്ടീഷനിലാക്കി വേണം മോട്ടോര്‍ വാഹന വകുപ്പ് അധികാരിയുടെ മുമ്പാകെ പരിശോധനയ്ക്ക് ഹാജരാക്കേണ്ടത്. വാഹനം പരിശോധിച്ച് നിയമവിധേയം ആണെന്ന് ബോധ്യപ്പെട്ടാല്‍ രജിസ്ട്രേഷന്‍ പുതുക്കി നല്‍കും. അഞ്ച് വര്‍ഷത്തേയ്ക്കുള്ള റോഡ് ടാക്സ് ഒരുമിച്ച് അടയ്ക്കണം.

റോഡിലെ സ്പീഡ് രടാർ ക്യാമറ എവിടെയെല്ലാം എന്ന് കാണിച്ചു തരുന്ന ഒരു Android അപ്ലിക്കേഷൻ. ?


FOR MORE VIDEOS LIKE U NEED TO VIEW CLICK HERE 

2015, ഒക്‌ടോബർ 25, ഞായറാഴ്‌ച

ലൈസന്‍സിന് പ്രായപരിധി ഉയര്‍ത്താന്‍ ശിപാര്‍ശ, പുരുഷന്മാര്‍ക്ക് 20, സ്ത്രീകള്‍ക്ക് 21 വയസ്സ് !

പുരുഷന്മാര്‍ക്ക് 20, സ്ത്രീകള്‍ക്ക് 21 വയസ്സ് തികയണം
തിരുവനന്തപുരം: ഡ്രൈവിങ് ലൈസന്‍സിനുള്ള പ്രായപരിധി പുരുഷന്മാര്‍ക്ക് 20ഉം സ്ത്രീകള്‍ക്ക് 21ഉം ആയി ഉയര്‍ത്തണമെന്ന് വാഹനാപകടങ്ങളെക്കുറിച്ച് പഠിച്ച് പരിഹാരം നിര്‍ദേശിക്കാന്‍ നിയോഗിച്ച ജസ്റ്റിസ് ടി.കെ. ചന്ദ്രശേഖരദാസ് കമീഷന്‍ ശിപാര്‍ശ ചെയ്തു.നിലവില്‍ 18 വയസ്സാണ് ലൈസന്‍സ് പ്രായപരിധി. ലേണേഴ്സ് ടെസ്റ്റ് പാസായി 50 മണിക്കൂറെങ്കിലും വാഹനമോടിച്ച് പരിശീലിച്ചവര്‍ക്കേ ലൈസന്‍സ് നല്‍കാവൂ. വിദ്യാര്‍ഥികളുടെ ഇരുചക്രവാഹന ദുരുപയോഗം ഒഴിവാക്കാന്‍ ഇത്തരം വാഹനങ്ങളില്‍ ‘സ്റ്റുഡന്‍റ് സ്റ്റിക്കര്‍’ പതിക്കണം. ഒരു ജില്ലയില്‍ രജിസ്റ്റര്‍ ചെയ്ത ഇരുചക്രവാഹനങ്ങള്‍ മറ്റ് ജില്ലകളിലേക്ക് പോകുന്നതിന് നിയന്ത്രണമേര്‍പ്പെടുത്തണം. റിപ്പോര്‍ട്ട് ഇന്നലെ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് കൈമാറി. വാഹനാപകടങ്ങള്‍ കുറക്കാന്‍ ഫയര്‍ഫോഴ്സ് മാതൃകയില്‍ 5000 പേരടങ്ങുന്ന റോഡ് സേഫ്റ്റി ഫോഴ്സ് രൂപവത്കരിക്കണം.രക്ഷാപ്രവര്‍ത്തനം, റോഡ്സുരക്ഷ, ട്രാഫിക് നിയന്ത്രണം തുടങ്ങിയവ ഇവരുടെ മേല്‍നോട്ടത്തിലാക്കണം. ദേശീയ-സംസ്ഥാന പാതകളെ പത്ത് കിലോമീറ്റര്‍ വീതമുള്ള വിഭാഗങ്ങളായി തിരിച്ച് എട്ടോ പത്തോ പേരടങ്ങിയ റോഡ് സേഫ്റ്റി അംഗങ്ങളെ 24 മണിക്കൂര്‍ ഡ്യൂട്ടിക്ക് വിന്യസിക്കണം. വാഹനാപകടങ്ങളില്‍ പരിക്കേല്‍ക്കുന്നവരെ ആശുപത്രിയിലേക്ക് മാറ്റേണ്ടതും വൈദ്യസഹായം ഉറപ്പുവരുത്തേണ്ടതും ഇവരുടെ ചുമതലയാണ്. വാഹനാപകടത്തിന് കാരണമായേക്കാവുന്ന കുഴികളും മറ്റും അടക്കുന്നതിന് സാങ്കേതികവിദഗ്ധരുടെ സേവനവും ഉറപ്പുവരുത്തണം.റോഡ് സേഫ്റ്റി അതോറിറ്റി പ്രത്യേക അധികാരങ്ങളോടെ പുന$സംഘടിപ്പിക്കപ്പെടണം. നിലവില്‍ ട്രാന്‍സ്പോര്‍ട്ട് കമീഷണര്‍ക്കാണ് ചുമതല. ട്രാന്‍സ്പോര്‍ട്ട് വാഹനങ്ങള്‍ ഓടിക്കുന്ന ഡ്രൈവര്‍മാര്‍ക്ക് എട്ടോ പത്തോ മാസം ദൈര്‍ഘ്യമുള്ള കോഴ്സുകള്‍ ഏര്‍പ്പെടുത്തണം. സര്‍ക്കാര്‍തന്നെ സര്‍ട്ടിഫിക്കറ്റ് നല്‍കണം. ഡ്രൈവര്‍ ജോലിക്ക് ഈ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കണം. ആംബുലന്‍സ് എണ്ണം വര്‍ധിപ്പിക്കണം. ദേശീയപാതകളില്‍ ഓരോ അമ്പത് കിലോമീറ്ററിലും പൂര്‍ണസജ്ജമായ ആംബുലന്‍സുകളെ 24 മണിക്കൂറും വിന്യസിക്കണം.പൊലീസ്, മോട്ടോര്‍വാഹനവകുപ്പ്, പൊതുമരാമത്ത്, റവന്യൂവകുപ്പുകളുടെ ഏകോപനമില്ലായ്മയാണ് റോഡുകളില്‍ സ്ഥിരം അപകടമേഖലകള്‍ സൃഷ്ടിക്കുന്നത്. ഇത് പരിഹരിക്കാന്‍ അടിയന്തര നടപടി സ്വീകരിക്കണം. സംസ്ഥാനത്തെ ദേശീയപാതകളിലടക്കം 2000 കിലോമീറ്റര്‍ സഞ്ചരിച്ചാണ് കമീഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കിയത്. ശിപാര്‍ശകള്‍ പരിശോധിച്ച് തുടര്‍നടപടി സ്വീകരിക്കുമെന്ന് മന്ത്രി പറഞ്ഞു.

2015, ഒക്‌ടോബർ 24, ശനിയാഴ്‌ച

വാഹന പ്രേമികൾ കാണാൻ കൊതിക്കുന്ന പോർഷെ മ്യൂസിയം !!

വാഹന പ്രേമികൾ കാണാൻ കൊതിക്കുന്ന കെട്ടിടമാണ് ജർമനിയിലെ പോർഷെ മ്യൂസിയം. പോർഷെ കമ്പനിയുടെ പാരമ്പര്യവും പ്രൗഢിയുമെല്ലാം ഇവിടെ കണ്ടറിയാം. പോർഷെയുടെ ആദ്യകാല മോഡലുകൾ മിക്കതും ഇവിടെ പ്രദർശിപ്പിച്ചിട്ടുണ്ട്. ഏറ്റവും പുതിയ മോഡലുകൾ മാത്രം അണിനിരക്കുന്ന ഡിസ്പ്ലേ സെന്ററും ഇതിനോടു ചേർന്നുണ്ട്.
porsche-germany
1976 ലാണ് ഫാക്ടറിയോടു ചേർന്ന് പോർഷെ ചെറിയൊരു മ്യൂസിയം ആരംഭിച്ചത്. കൂടുതൽ കാറുകൾ ഉൾക്കൊളളിക്കാൻ സ്ഥലമില്ലാത്തതും പിന്നെ മെഴ്സിഡസ് ബെൻസ് വമ്പൻ മ്യൂസിയം തുറന്നതുമെല്ലാമാണ് പുതിയ മ്യൂസിയത്തെപ്പറ്റി ചിന്തിക്കാൻ പോർഷെയെ പ്രേരിപ്പിച്ചത്. 2003 ൽ നിർമാണം തുടങ്ങി. 2009 ൽ പൂർത്തിയായി. ബെൻസ് മ്യൂസിയം ഡിസൈൻ ചെയ്ത എച്ച്. ജി. മെർസ് തന്നെയാണ് ഇവിടെത്തെയും എക്സിബിഷൻ സ്പേസ് ഡിസൈൻ ചെയ്തത്. നൂറ് മില്യൻ യൂറോ ആയിരുന്നു ആകെ നിർമാണ ചെലവ്.

2015, ഒക്‌ടോബർ 22, വ്യാഴാഴ്‌ച

വാഹന പെരുപ്പം കെരളത്തിൽ !!


കൊച്ചി: വാഹനപ്പെരുപ്പത്തില്‍ ദേശീയ ശരാശരിേയക്കാള്‍ ഏറെ മുന്നിലാണ് കേരളം. ഗതാഗതവകുപ്പിന്റെ കണക്കനുസരിച്ച് കേരളത്തില്‍ രജിസ്റ്റര്‍ചെയ്ത ആകെ വാഹനങ്ങളുടെ എണ്ണം 96 ലക്ഷം. ദേശീയ ശരാശരിയുമായി താരതമ്യപ്പെടുത്തുമ്പോള്‍ ആറുപേര്‍ക്ക് ഒന്നെന്ന കണക്കിലാണ് ഇവിടെ വാഹനങ്ങളുടെ എണ്ണം.


സ്വകാര്യവാഹനങ്ങളിലേക്കുള്ള മാറ്റം കൂടുന്നതിന്റെ സൂചനയും ഇത് നല്‍കുന്നുണ്ടെന്ന് സെന്റര്‍ ഫോര്‍ പബ്ലിക് പോളിസി റിസര്‍ച്ച് (സി.പി.പി.ആര്‍.) ചെയര്‍മാന്‍ ഡി.ധനുരാജ് ചൂണ്ടിക്കാട്ടുന്നു. മൂന്നരക്കോടി ജനങ്ങളുള്ള സംസ്ഥാനം വാഹനസാന്ദ്രതയ്‌ക്കൊപ്പം റോഡ്, റോഡുപയോഗം എന്നിവയുടെ കണക്കിലും മുന്നില്‍ത്തന്നെയാണ്. 25 പേര്‍ക്ക് യാത്രചെയ്യാന്‍ ഒരു വാഹനമെന്നതാണ് ദേശീയ ശരാശരി.

2015, ഒക്‌ടോബർ 13, ചൊവ്വാഴ്ച

കുടുംബശ്രീ ‌ടാക്സി ഇനി മൊബൈൽ വഴിയും ബുക്ക് ചെയ്യാം ?

തിരുവനന്തപുരം∙ കുടുംബശ്രീ ‌ട്രാവൽസിന്റെ ടാക്സി കാറുകൾ ഇനി ഓൺലൈൻ വഴിയും മൊബൈൽ ആപ്ലിക്കേഷൻ വഴിയും ബുക്കു ചെയ്യാം. ഒരു സംഘം ചെറുപ്പക്കാരുടെ സ്റ്റാർട്ട് അപ്പ് സംരംഭമായ വിഎസ്ടി ട്രാവൽസ് സൊല്യൂഷൻസാണ് ഇത്തരം ഒരു സൗകര്യം ഏർപ്പെടുത്തിയിരിക്കുന്നത്. വൈക്കിൾ എസ്ടി എന്ന പേരിലാണ് ആപ്ലിക്കേഷൻ പുറത്തിറക്കിയിക്കുന്നത്. .
ഓട്ടോറിക്ഷ മുതൽ വിമാനം വരെ ഏതു യാത്രാക്കർക്കുമുള്ള വാഹനങ്ങൾ ഒറ്റ മൗസ് ക്ലിക്കിൽ ലഭ്യമാക്കുന്ന തരത്തിലാണ് ഈ സോഫ്റ്റ് വെയർ, സ്ത്രീയാത്രക്കാർക്ക് ഏറെ സുരക്ഷിതവും സൗകര്യപ്രദവുമായ സേവനം ലഭ്യമാക്കുകയാണ് കുടുംബശ്രീ ട്രാവൽസുമായുള്ള കരാറിലൂടെ ലക്ഷ്യമിടുന്നതെന്ന് വിഎസ്ടി സിഇഒ ആൽവിൻ ജോർജ് പറഞ്ഞു. ടെക്നോ പാർക്ക് ഫിനാൻസ് ഓഫിസർ ജയന്തി ലക്ഷ്മിയുമായുള്ള ആദ്യയാത്ര ടെക്നോപാർക്ക് സിഇഒ കെ.ജി. ഗിരീഷ് കുമാർ ഫ്ലാഗ് ഓഫ് ചെയ്തു. 
(courtesy;manorama)