ഇന്ത്യയിലെ ഏതൊരു വാഹനത്തിന്റെ നമ്പർ നൽകിയാൽ അതിന്റെ ഓണർ ആരെന്നും അതിനു ഏത് വരെ ഇൻഷുറൻസ് ഉണ്ടെന്നും അത് ഏത് ആർ. ടി. ഓ. ഓഫീസിന്റെ കീഴിൽ ആണെന്നും അറിയാൻ ഈ നമ്പറിൽ "VAHAAN SPACE 7738299899"എസ എം എസ് ചെയ്യുക. ചൈനീസ് Tyre വാഹനങ്ങൾക്ക് ഉപയോഗിക്കരുത്. ഹൈവേ യിൽ യാത്ര ചെയ്യുനതിനിടെ അപകട മുണ്ടായാൽ പോലിസിനെ വിളിക്കാം. 0471-3243000,/4000/5000, 9497900000. മെസ്സേജ് ചെയ്യാം. ! വാഹനങ്ങൾ രജിസ്റ്റർ ചെയ്യുമ്പോൾ ദീലെർമർ കൈകാര്യ ചിലവുകൾക്കായി, പണം വാങ്ങിയാൽ ട്രാന്സ്പോര്ട്ട് കംമിഷനരുടെ 8547639000 നമ്പരിൽ എസ് എം എസ് വാട്ട്‌സാപ് ആയും പരാതി നല്കാമെന്ന്. ട്രാന്സ്പോര്ട്ട് കമ്മിഷണർ അറിയിച്ചു. മോട്ടോര്‍ വെഹികില്‍ ഡിപാര്‍ട്ട്‌ മെന്റ് വെബ്‌സൈറ്റില്‍ എല്ലാ വാഹനങ്ങളുടെയും ഉടമസ്ഥത പരിശോധിക്കാം; വെബ്‌സൈറ്റില്‍ വണ്ടിയുടെ രേജിസ്റെര്‍ നമ്പര്‍ നല്‍കിയാല്‍ മതി. ഇനി മുതൽ 102 ഡയൽ ചെയൂ. 3 മിനുട്ടിനുള്ളിൽ അപകട സ്ഥലത്ത് 102 ആംബുലൻസ് എത്തിയിരിക്കും.www.kerlalamvd.gov.in.ജനങ്ങൾക്ക് ഹെൽപ്പ് ലൈൻ നമ്പരിലൂടെ പൊലീസിന്റെ സഹായം തേടാം. 1099 എന്ന ടോൾഫ്രീനമ്പറിൽ വിളിച്ച് അപകടസ്ഥലം ഏതെന്ന് വ്യക്തമാക്കിയാൽ പൊലീസെത്തി അപകടത്തിൽപ്പെട്ടവരെ ആശുപത്രിയിലെത്തിക്കും അപകടത്തിൽപ്പെട്ടവരെ ആശുപത്രിയിലെത്തിക്കുമ്പോൾ ചെലവാകുന്ന തുക അതത് പ്രദേശത്തെ സർക്കിൾ ഇൻസ്‌പക്‌ടർമാരെ സമീപിച്ചാൽ തിരികെ ലഭിക്കുമെന്ന് നേരത്തെ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല അറിയിച്ചിരുന്നു. ഇതിനായി പ്ലാൻ ഫണ്ടിൽ നിന്ന് കൂടുതൽ തുക അനുവദിക്കും. ഹൈവേ സുരക്ഷയ്‌ക്കായി 9846100100 എന്ന ഹെൽപ്പ് ലൈൻ നമ്പരും വാഹനാപകടങ്ങൾ, മറ്റ് കുറ്റകൃത്യങ്ങൾ എന്നിവ എസ്. എം. എസിലൂടെ അറിയിക്കാൻ 9497900000 എന്ന നമ്പരും ഏർപ്പെടുത്തിയിട്ടുണ്ട്. 0471- 3243000, 0471-3244000, 0471-3245000 എന്നീ ലാൻഡ് ലൈൻ നമ്പരുകളിലും വിവരങ്ങൾ അറിയിക്കാം.ഓട്ടോ കംപ്ലൈന്റ്റ് വിളിക്കാൻ നംബര് ; 1090,1099. Food complaint Toll free number 18004251125; Food helpline Tollfree 1800112100, "Drunken Driving is punishable", " Alcohol consumption is injurious to Health" റോഡിലെ അപകട കാരണങ്ങളുടെയും അപര്യപ്തതകളുടെയും വാഹനങ്ങളുടെ അശ്രദ്ധമായ മരണ പാച്ചിലുകളുടെയും ചിത്രങ്ങളും, വീഡിയോ കളും വാട്സപ്പ് വഴിയും മാതൃഭുമിയുടെ ഓൺലൈൻലേക്കും അയക്കാം ! ബൈക്ക് ആംബുലൻസ് സർവീസ് ഫ്രീ ഇൻ കോഴിക്കോട്, കാൾ; 9747200002 നമ്പര്; 7356485842.ഇഷ്ടം പോലെ വാഹനങ്ങൾ വിൽപ്പനയ്ക്ക് ;കേരളത്തിലെവിടെയും വാഹനങ്ങൾ വിൽക്കുന്നതിനും വാങ്ങുന്നതിനും സന്ദർശിക്കുക www.infomagic.com
Propellerads
Face book vide0s can load take some time. so be patience. !ഫേസ് ബുക്ക്‌ വീഡിയോ ലോഡ് ആകാൻ കുറച്ചു സമയം എടുത്തേക്കാം. ക്ഷമ കാണിക്കുക. മണിക്കൂറിൽ 60 വേഗതക്ക്‌ പകരം 80 വേഗതയിൽ വാഹനമോടിച്ചാൽ ലാഭം കിട്ടുക 7 മിനുട്ട്‌ മാത്രം.80 നു പകരം 120 വേഗതയായാൽ ലാഭം ലഭിക്കുക 12 മിനുട്ട്‌ മാത്രം.120 നു പകരം 180 വേഗതയായാൽ ലാഭം 16 മിനുട്ട്‌.120 നു പകരം 200 വേഗതയായാൽ ലാഭം 20 മിനുട്ട്‌ മാത്രം.തുച്ഛമായ സമയ ലാഭത്തിനു വേണ്ടി വേഗത വർദ്ധിപ്പിച്ച്‌ ജീവൻ അപകടത്തിലാക്കാതിരിക്കുക !
*ഓവർ സ്പീഡ് അരുത്.....!**നിങ്ങളുടെ ജീവൻ അമൂല്യമാണ് ..!*
*അതു ഊതികെടുത്തരുത്....!*
!

2015, സെപ്റ്റംബർ 25, വെള്ളിയാഴ്‌ച

ഉയരങ്ങളിൽ കാർ പാർക്കാം (Chennai ) !!

ഏഴു നില പൊക്കത്തിൽ ഫ്ലാറ്റുകൾ നഗരവാസികൾക്കു പുതുമയേ അല്ല. എന്നാൽ, ഏഴു നില കെട്ടിടത്തിൽ 249 കാറുകളും 230 ഇരുചക്രവാഹനങ്ങളും പാർക്കു ചെയ്യാമെന്നു കേട്ടാൽ നഗരത്തിൽ സ്വന്തമായി വാഹനം ഉപയോഗിക്കുന്നവർ അന്വേഷിക്കും. എങ്ങനെയാണിതെന്ന്. പൂർണമായി ഓട്ടമാറ്റിക് സാങ്കേതിക വിദ്യയുടെ സഹായത്തോടെ വാഹനങ്ങൾ പാർക്ക് ചെയ്യാവുന്ന സംവിധാനം. കെട്ടിടത്തിനു മുൻപിലെത്തിയാൽ തന്നെ അദ്ഭുതപ്പെടും, ഇത്രയും വാഹനങ്ങൾ എങ്ങനെ പാർക്കു ചെയ്യുമെന്ന്. ഗ്രീംസ് റോഡിലെ അപ്പോളോ ആശുപത്രിക്കു സമീപത്തെ ആധുനിക പാർക്കിങ് കേന്ദ്രത്തിലാണ് നഗരവാസികളുടെ അദ്ഭുതം പാർക്ക് ചെയ്യുന്നത്. 26,877 ചതുരശ്രയടി സ്ഥലത്ത് 43 കോടി രൂപ ചെലവിലാണു നിർമാണം. ചെന്നൈ കോർപറേഷനുമായി ഡിസൈൻ, ബിൽഡ്, ഓപ്പറേറ്റ്, ട്രാൻസ്ഫർ പദ്ധതി പ്രകാരം അപ്പോളോ ഹോസ്പിറ്റൽ എന്റർപ്രൈസസ് ലിമിറ്റഡാണു നിർമിച്ചത്. നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ ആധുനിക പാർക്കിങ് കേന്ദ്രങ്ങൾ നടപ്പിലാക്കാനുള്ള കോർപറേഷന്റെ പദ്ധതിയുടെ ഭാഗമായിട്ടാണിത്.

വാടക ഇനത്തിൽ ചെന്നൈ കോർപറേഷനു പ്രതിവർഷം 46 ലക്ഷം രൂപ ലഭിക്കും. 20 വർഷം കഴിഞ്ഞാൽ കമ്പനി പാർക്കിങ് കേന്ദ്രം കോർപറേഷനു കൈമാറണമെന്നാണു ധാരണ. നഗരത്തിന്റെ ഏതു ഭാഗത്തായാലും കാറുകൾക്കും ഇരുചക്രവാഹനങ്ങൾക്കും പാർക്കിങ് പ്രശ്നമാണ്. പണം കൊടുത്തായാലും നല്ല രീതിയിൽ വാഹനം പാർക്ക് ചെയ്യാൻ സാധിച്ചാൽ മനസ്സിനൊരു സന്തോഷമാണ്. ഈ ആധുനിക പാ‍ർക്കിങ് സംവിധാനം എങ്ങനെ പ്രവർത്തിക്കുന്നു എന്നു നോക്കാം.
ആദ്യം ടോക്കൺ
വാലസ് ഗാർഡനിലെ ഒന്നാം സ്ട്രീറ്റിനു സമീപത്തെ പാർക്കിങ് കെട്ടിടത്തിൽ കാർ നിർത്തുക. താക്കോൽ കാറിൽ വയ്ക്കണം. തുടർന്നു ജീവനക്കാർ നിങ്ങൾക്കൊരു ടോക്കൺ തരും. വാഹനം ഏതു നിലയിലാണ്, എത്രാമത്തെ റേക്കിലാണ് തുടങ്ങിയ വിവരങ്ങൾ ഈ ടോക്കണിൽ രേഖപ്പെടുത്തും. ഇരു ചക്രവാഹനമാണെങ്കിൽ പച്ച നിറത്തിലുള്ള നമ്പർ ടോക്കൺ ലഭിക്കും.
കെട്ടിടത്തിന്റെ ഏറ്റവും മുകളിലത്തെ നിലയിലാണ് ഇരുചക്രവാഹനങ്ങൾ പാർക്ക് ചെയ്യുന്നത്. കെട്ടിടത്തിന്റെ ഇരുവശത്തുമുള്ള പ്രത്യേക ലിഫ്റ്റ് വഴിയാണ് ഇരു ചക്രവാഹനങ്ങൾ മുകളിലേക്ക് പോകുന്നത്.
ഓട്ടമാറ്റിക് കാർ ലിഫ്റ്റ്
നാല് ലിഫ്റ്റുകൾ വഴിയാണു കാർ മുകളിലേക്ക് കയറ്റുന്നത്. പ്രത്യേക സോഫ്റ്റ്‌െവയർ ഉപയോഗിച്ച് രണ്ട് കൗണ്ടറുകൾ വഴിയാണു നിയന്ത്രണം. കംപ്യൂട്ടർ വഴി ജീവനക്കാർ നൽകുന്ന നിർദേശങ്ങൾക്ക് അനുസരിച്ച് ലിഫ്റ്റുകളും ഷട്ടിൽ റേക്കുകളും പ്രവർത്തിക്കും. നിങ്ങൾ ഏൽപ്പിക്കുന്ന കാർ ജീവനക്കാർ ലിഫ്റ്റിലേക്കു കയറ്റും. കാർ ലിഫ്റ്റിൽ എത്തിയാൽ ഒന്നാം നിലയിലെ നിയന്ത്രണ മുറിയിൽ വിവരം ലഭിക്കും.
ഏതെല്ലാം നിലയിലെ റേക്കുകളിലാണു വാഹനങ്ങൾ ഇല്ലാത്തതെന്ന് കംപ്യൂട്ടർ സ്ക്രീനിൽ തെളിയും. ഇതിന് അനുസരിച്ചാണു നേരത്തെ ടോക്കൺ നൽകുക. ഒഴിവുള്ള റേക്കിലേക്കു വാഹനം വയ്ക്കാൻ കംപ്യൂട്ടറിനു നിർദേശം നൽകും. തിരിച്ച് വാഹനം കൊണ്ടുപോകാൻ ടോക്കൺ ജീവനക്കാർക്കു നൽകണം. കംപ്യൂട്ടർ വഴി നൽകുന്ന നിർദേശത്തിന്റെ അടിസ്ഥാനത്തിൽ പാർക്ക് ചെയ്ത കാർ ഷട്ടിൽ റേക്ക് അവിടെ നിന്നെടുത്ത് ലിഫ്റ്റിൽ വയ്ക്കും. തുടർന്നു താഴെയെത്തുന്ന കാർ പണം നൽകി കൊണ്ടുപോകാം.

2015, സെപ്റ്റംബർ 23, ബുധനാഴ്‌ച

മറൗഡർ എന്ന കാട്ടാളൻ വാഹനം !!

മറൗഡർ, ഒരു വാഹനത്തിന് ഈടാൻ പറ്റുന്ന പേരാണോ ഇത്? ആദ്യം കേട്ടാൽ ആർക്കും ഒരു സംശയം തോന്നും. എന്നാൽ ഇവന്റെ കയ്യിലിരിപ്പു കേട്ടാലോ, വെറൊരു പേരും ഈ വാഹനത്തിന് ചേരില്ലെന്നും മനസിലാകും. ബോംബും മൈനും എന്തിന് ഒരു ചെറിയ മിസൈലിന്റെ വരെ ആക്രമണം നെഞ്ചും വിരിച്ച് നേരിടുന്ന ഈ ഭീകര നിർമ്മിച്ചിരിക്കുന്നത് ദക്ഷിണാഫ്രിക്കയിലെ പ്രമുഖ സൈനികവാഹന നിർമ്മാണ കമ്പനിയായ പരാമൗണ്ടാണ്. പ്രമുഖ ഓട്ടോമൊബൈൽ ഷോയായ ടോപ്ഗിയറിൽ നടത്തിയ പരീക്ഷണത്തിൽ സിവിലിയൻ ഹമ്മറിനെ മൈൻ സ്പോടനം തകർത്തപ്പോൾ മറൗഡറിന്റെ ടയറിന് മാത്രമേ പരിക്കുപറ്റിയുള്ളു.
മാവെറിക്, മറ്റഡോർ, എംബോംബ് തുടങ്ങിയ വിചിത്രമായ പേരുകളുള്ള വാഹനങ്ങൾ നിർമ്മിച്ച പരാമൗണ്ടിന്റെ മികച്ചൊരു സൈനിക വാഹനമാണ് മറൗഡർ. സൈനികാവശ്യത്തിന് മാത്രമല്ല സിവിലിയൻ അവശ്യങ്ങൾക്കായും മറൗഡർ നിർമ്മിച്ചു നൽകുന്നുണ്ട്. 6.14 മീറ്റർ നീളവും 2.48 മീറ്റർ വീതിയും 2.7 മീറ്റർ പോക്കവുമുള്ള ഈ ഭീമാകാരന്റെ ഭാരം 11000 കിലോഗ്രാം മുതൽ 13000 കിലോഗ്രാം വരെയാണ്‌.! പേലോഡ് 5000 കിലോഗ്രാം വരെയാവാം. 420 എം.എം ആണ്‌ ഗ്രൗണ്ട് ക്ളിയറൻസ്. ഡ്രൈവറടക്കം പത്ത് പേർക്കാണ് മറൗഡറിൽ സഞ്ചരിക്കാൻ സാധിക്കുന്നത്. 8കി.ഗ്രാം ടി.എൻ.ടി വരെയുള്ള ‌മൈൻ സ്ഫോടനങ്ങളെപ്പോലും അതിജീവിക്കാനുള്ള ശേഷിയുണ്ട് മറൗഡറിന്.
വാഹനത്തിന് അടിയിലാണെങ്കിൽ ടയറിനടിയിലാണെങ്കിൽ 14കി.ഗ്രാം ടി.എൻ.ടിയുടെ സ്ഫോടനം വരെ മറൗഡർ ചെറുക്കും. സൈനിക ആവശ്യങ്ങൾക്കായുള്ള മറൗഡറിൽ മെഷീൻ ഗണ്ണുകൾ മുതൽ മിസൈൽ ലോഞ്ചർ വരെ ഉറപ്പിക്കാനാവും. ഫുൾടാങ്ക് ഇന്ധനം നിറച്ചാൽ 700 കി.മീ ഓടുന്ന മറൗഡറിന്റെ പരമാവധി വേഗത മണിക്കൂറിൽ 120 കിലോമീറ്ററാണ്‌.

ആറ് സിലിൻഡർ ടർബോ ഡീസല്‍ എഞ്ചിന് 221 മുതൽ 296 ബിഎച്ച്പി വരെ കരുത്തും 801 എൻഎം മുതൽ 1100 എൻഎം വരെ ടോർക്കും ഉത്പാദിപ്പിക്കും. 2008ൽ സൈനികാവശ്യങ്ങൾക്കായുള്ള ഉത്പാദനം തുടങ്ങിയ മറൗഡർ ഇന്ന് അസർബൈജാൻ ആർമ്ഡ് ഫോഴ്സിന്റേയും, ആഫിക്കൻ യൂണിയണിയൻ ഫോഴ്സിന്റേയും ഭാഗമാണ്. ഇതുവരെ ഏകദേശം 250 എണ്ണം മാത്രമേ നിർമ്മിച്ചിട്ടുള്ളു.

2015, സെപ്റ്റംബർ 18, വെള്ളിയാഴ്‌ച

വോൾവോ എക്‌സ് സി 90 - സുരക്ഷയുടെ കാര്യത്തിൽ ചരിത്രം സൃഷ്ടിച്ച് !!

ലോകത്ത് ഏറ്റവും മികച്ച സുരക്ഷ നൽകുന്ന വാഹനങ്ങൾ നിർമ്മിക്കുന്ന വാഹന നിർമ്മാതാക്കളാണ് വോൾവോ. യാത്രക്കാരുടേയും എന്തിന് കാൽനടക്കാരുടേയും സുരക്ഷവരെ ഉറപ്പാക്കുന്നതിനായി നിരവധി സംവിധാനങ്ങളാണ് വോൾവോയുടെ വാഹനങ്ങളിലുള്ളത്. വോൾവോയുടെ ഏറ്റവും പുതിയ വാഹനമാണ എക്‌സ് സി 90 സുരക്ഷയുടെ കാര്യത്തിൽ ചരിത്രം സൃഷ്ടിച്ചിരിക്കുകയാണ്. യൂറോ എൻസിഎപി നടത്തിയ ക്രാഷ് ടെസ്റ്റിൽ അഞ്ച് സ്റ്റാർ നേടി എക്‌സ് സി 90 ലോകത്തിൽ ഏറ്റവും സുരക്ഷിതമായ വാഹനമാണെന്ന് തെളിയിച്ചിരിക്കുന്നു. അഞ്ച് സ്റ്റാർ നേടിയ വാഹനങ്ങൾ ഇതിനുമുമ്പുമുണ്ടായിട്ടുണ്ടെങ്കിലും ഓവറോൾ ഇത്ര മികച്ച സുരക്ഷപ്രദാനം ചെയ്യുന്ന വാഹനം ആദ്യമാണെന്നാണ് യൂറോ എൻസിഎപി അറിയിച്ചിരിക്കുന്നത്.
 അടുത്തമാസം ഇന്ത്യൻ വിപണിയിലെത്തുന്ന വാഹനമാണ് വോൾവോ എക്‌സ് സി 90 ക്ക് മൊമന്റം, ഇൻസ്‌ക്രിപ്ഷൻ എന്നിങ്ങനെ രണ്ട് വേരിയന്റുകളാണുള്ളത്. 1969 സിസി ശേഷിയുള്ള എൻജിനാണ് വാഹനത്തിൽ ഘടിപ്പിച്ചിരിക്കുന്നത്. 225 ബിഎച്ച്പി കരുത്തും. 470 എൻഎം ടോർക്കുമുണ്ട്. 8 സ്പീഡ് ട്രാൻസ്മിഷനാണ് വാഹനത്തിനുള്ളത്. ഫ്രണ്ട്, കർട്ടൻ എയർബാഗുകൾ ഘടിപ്പിച്ചിരിക്കുന്നു എക്‌സ്‌സി90 എസ്‌യുവിയിൽ. വിപ്ലാഷ് പ്രൊട്ടക്ഷനുള്ള ഫ്രണ്ട് സീറ്റുകൾ, ഓട്ടോമാറ്റിക് ഉയരക്രമീകരണമുള്ള സീറ്റ് ബെൽറ്റുകൾ, എബിഎസ്, ഹിൽ സ്റ്റാർട്ട് അസിസ്റ്റ്, ഹിൽ ഡിസന്റ് കൺട്രോൾ, ടയർ പ്രഷർ മോണിറ്റർ തുടങ്ങിയ സുരക്ഷാ സംവിധാനങ്ങൾ വാഹനത്തിലുണ്ട്. നേരത്തെ യൂറോ എൻസിഎപി നടത്തിയ ക്രാഷ് ടെസ്റ്റിൽ കാറിന്റെ കർട്ടൻ എയർബാഗിന് തകരാറുണ്ടെന്ന് കണ്ടെത്തിയിരുന്നു. ഇത് പരിഹരിച്ചതിന് ശേഷമാണ് പുതിയ ക്രാഷ് ടെസ്റ്റ് നടത്തിയത്. for more details click here 

2015, സെപ്റ്റംബർ 16, ബുധനാഴ്‌ച

പുതിയ കാർ വാങ്ങുന്നതിന് മുമ്പ് ???

ലോകത്തിലെ ഏറ്റവും വലിയ കാർ വിപണികളിലൊന്നാണ് ഇന്ത്യയുടേത്. ലോകത്തുള്ള ഒട്ടുമിക്ക വാഹന നിർമ്മാതാക്കളുടേയും കാറുകൾ ഇന്ന് ഇന്ത്യൻ വിപണിയിൽ ലഭ്യമാണ്. അതുകൊണ്ട് തന്നെ പഴയപോലെ നേരെ ഷോറൂമുകളിലേയ്ക്ക് ചെന്ന് അവിടെക്കിടക്കുന്ന ഏതെങ്കിലും ഒരു കാർ സ്വന്തമാക്കാൻ ആരും മുതിരാറില്ല. പുതിയ കാർ വാങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളാണ് ചുവടെ പറയുന്നത്. 

ബഡ്‌ജെറ്റ്

പുതിയ കാർ വാങ്ങാൻ തീരുമാനിച്ചാൽ ആദ്യം ചെയ്യേണ്ടത് എത്രയാണ് ബഡ്‌ജെറ്റ് എന്ന് തിരുമാനിക്കുകയാണ്. ബാങ്ക് ലോണിന്റെ സഹായത്തോടെയാണ് കാർ വാങ്ങാൻ ഉദ്ദേശിക്കുന്നതെങ്കിൽ മാസം എത്ര തുക ഇഎംഐക്കായി നീക്കിവെയ്ക്കാൻ സാധിക്കും എന്നതിന് അനുസരിച്ചായിരിക്കണം ലോൺ തുക തീരുമാനിക്കാൻ. കാർ വാങ്ങുമ്പോൾ ആദ്യം നല്കുന്ന തുക അഥവാ ഡൗൺ പേയ്‌മെന്റും വായ്പയെടുത്തിരിക്കുന്ന ബാങ്കിന് പ്രതിമാസം നല്കുന്ന ഇഎംഐയും  മാത്രമേ സാധാരണയായി ബജറ്റിൽ ഉൾപ്പെടാറുള്ളൂ എന്നാൽ കാറിനു വേണ്ടിവരുന്ന റണ്ണിങ് കോസ്റ്റിനെപ്പറ്റി (ഇന്ധനം, മെയിന്റനൻസ് ചെലവ്) ചിന്തിച്ചിട്ടുവേണം കാർ സ്വന്തമാക്കൻ ശ്രമിക്കാൻ. 

പെട്രോളോ ഡീസലോ?

പെട്രോൾ കാറാണോ ഡീസൽ കാറാണോ വാങ്ങേണ്ടതെന്ന് തീരുമാനിക്കുക. അധികം ഓട്ടമില്ലെങ്കിൽ പെട്രോൾ കാറുകൾ തന്നെയാകും അഭികാമ്യം. കാരണം ഒരു ലക്ഷം മുതൽ ഒന്നരലക്ഷം വരെ കൂടുതൽ കൊടുത്തുവാങ്ങുന്ന ഡീസൽ കാറുകൾക്ക് അധികം ഓട്ടമില്ലെങ്കിൽ വലിയ ലാഭമുണ്ടാകില്ല. 
ഹാച്ച്ബാക്കോ അതോ സെഡാനോ

മാരുതി 800 മാത്രം ഉൾപ്പെടുന്ന 'എ' സെഗ്‌മെന്റ് മുതൽ പ്രീമിയം ലക്ഷ്വറി കാറുകളുടെ 'ഡി' സെഗ്‌മെന്റ് വരെ നീളുന്ന വിവിധതരത്തിലുള്ള വാഹനങ്ങളുണ്ട്. ഇവയിൽത്തന്നെ ഹാച്ച് ബാക്ക്, സെഡാൻ, എസ് യുവി, എംയുവി എന്നീ വിഭാഗങ്ങൾ വേറെയും. അതുകൊണ്ട് എത് തരത്തിലുള്ള കാറാണ് വേണ്ടതെന്ന് ആദ്യമേ തീരുമാനിക്കുക. അഞ്ച് അംഗങ്ങളിൽ കൂടുതലുണ്ടെങ്കിൽ എസ് യു വികളോ എം യു വികളോ പരിഗണിക്കുകയായിരിക്കും നല്ലത്. കൂടാതെ ഏത് തരത്തിലുള്ള യാത്രകളാണ് കൂടുതലുള്ളത്, എന്നിങ്ങനെ എല്ലാ കാര്യവും പരിഗണിച്ചായിരിക്കണം സെഗ്മെന്റ് തിരഞ്ഞെടുക്കാൻ. 

ഏതു മോഡൽ?

ബഡ്‌ജെറ്റും സെഗ്മെന്റും തീരുമാനിച്ചാൽ ഏത് മോഡൽ കാറാണ് വേണ്ടതെന്ന് തീരുമാനിക്കാം. നമുക്ക് ഏറ്റവും ഇഷ്ടപ്പെട്ട അഞ്ച് മോഡലുകളെ ഷോർട്ട്‌ലിസ്റ്റ് ചെയ്തതിന് ശേഷം അവ തമ്മിൽ താരതമ്യം നടത്തുന്നത് നന്നായിരിക്കും. എഞ്ചിന്റെ കരുത്ത്, മൈലേജ്, ഡ്രൈവിങ് കംഫർട്ട്, പിൻസീറ്റ് യാത്രക്കാരുടെ കംഫർട്ട്, സുരക്ഷോപാധികൾ, സസ്‌പെൻഷന്റെ മികവ്, മൊത്തത്തിലുള്ള കുറവുകൾ എന്നിവ താരതമ്യം ചെയ്യണം. കൂടാതെ ആ മോഡലുകൾ ഉപയോഗിക്കുന്നവരോട് അഭിപ്രായം ചോദിക്കുന്നതും നന്നായിരിക്കും. കാരണം മൈലേജ്, അറ്റകുറ്റപ്പണി, ഡ്രൈവിങ് കംഫർട്ട് എന്നിവ സ്ഥിരമായി ഓടിക്കുന്നവർക്കേ കൃത്യമായി പറയാൻ കഴിയൂ. അതുകൊണ്ട് ആ ഫീഡ്ബാക്കുകൾകൂടി പരിഗണിച്ചേ കാർ തിരഞ്ഞെടുക്കാവും.
ഇനി ഡീലർഷിപ്പിലേക്ക്
ഏത് കാർ എന്ന് തീരുമാനിച്ചതിന് ശേഷം വേണം പുതിയ കാർ ബുക്ക് ചെയ്യാൻ ഡീലർഷിപ്പിനെ സമീപിക്കാൻ. ഓണം, വിഷു, ദീപാവലി, ക്രിസ്തുമസ് എന്നിങ്ങനെയുള്ള ഉത്സവകാലങ്ങളിൽ വാഹനം ബുക്ക് ചെയ്യുകയാണെങ്കിൽ ധാരാളം ഓഫറുകൾ ലഭിക്കാൻ സാധ്യതയുണ്ട്. കാഷ് ഡിസ്‌കൗണ്ട്, ഫ്രീ ആക്‌സസറികൾ, ടാക്‌സ് ഇൻഷുറൻസ് ഫ്രീ, ഫ്രീ മെയിന്റനൻസ് പാക്കേജ് എന്നിങ്ങനെ പലതും ഉത്സവകാലത്തെ പ്രത്യേകതയാണ്. ഡിസംബറിൽ വാഹനം എടുക്കാതിരിക്കുന്നതായിരിക്കും നല്ലത്. താരതമ്യേന ഡിസംബർ മാസത്തിൽ ഓഫറുകൾ കൂടുതലാണെങ്കിലും പിന്നീട് വിൽക്കുമ്പോൾ വില കുറയാൻ സാധ്യതയുണ്ട്. അതായത് 2014 ഡിസംബറിൽ വാങ്ങിച്ച വാഹനമാണെങ്കിലും റീസെയിൽ വില നോക്കുമ്പോൾ 2014 ഡിസംബർ എന്നല്ല 2014 എന്നതേ പരിഗണിക്കു. അതായത് 2014 ഡിസംബറും 2015 ജനവരിയും തമ്മിൽ ദിവസങ്ങളുടെ വ്യത്യാസമേയുള്ളൂവെങ്കിലും അത് വാഹനം മറിച്ചുവില്ക്കുമ്പോൾ പരിഗണിക്കപ്പെടുകയില്ല എന്നർഥം. അങ്ങനെ വാങ്ങിക്കുമ്പോൾ കിട്ടുന്ന ലാഭത്തിന്റെ വലിയൊരു ശതമാനം വിൽക്കുമ്പോൾ നഷ്ടമാകുന്നു.
ടെസ്റ്റ് ഡ്രൈവ് നിർബന്ധനം
വാങ്ങാനുദ്ദേശിക്കുന്ന കാറിനെപ്പറ്റി കാര്യമായി പഠിച്ചശേഷമാണ് നിങ്ങൾ ഡീലർഷിപ്പിൽ എത്തിയതെങ്കിലും ഇതുവരെ കേട്ടറിവുകൾ മാത്രമല്ലേ ഉണ്ടായിരുന്നുള്ളൂ. എന്നാൽ, വ്യക്തിപരമായ ഇഷ്ടാനിഷ്ടങ്ങൾ മനസ്സിലാക്കാനായി പേഴ്‌സണൽ എക്‌സ്പീരിയൻസ് ആവശ്യമാണ്. ഇതിനായി കാർ ടെസ്റ്റ് ഡ്രൈവ് ചെയ്യുക. ഡ്രൈവ് ചെയ്യുമ്പോൾ വീട്ടിലെ മറ്റ് അംഗങ്ങളെയും കൂട്ടി ടെസ്റ്റ് ഡ്രൈവിന് പോകുക കാരണം ഭാര്യ, മക്കൾ എന്നിവരുടേയും ഇഷ്ടാനിഷ്ടങ്ങൾ മനസ്സിലാക്കാമല്ലോ.
വാഹനത്തിന്റെ എല്ലാകാര്യങ്ങളും പരിഗണിച്ചതിന് ശേഷമേ വാഹനം തിരഞ്ഞെടുക്കാവും, കാരണം പിന്നീടൊരു തിരിച്ചുപോക്ക് സാധ്യമണ്.

പിൻസീറ്റ് യാത്രക്കാർക്കും ഹെൽമെറ്റ് നിർബന്ധം !!

കൊച്ചി∙ ഇരുചക്രവാഹനങ്ങളിൽ പിൻസീറ്റ് യാത്രക്കാർക്കും ഹെൽമെറ്റ് നിർബന്ധമാകുന്നു. പിൻസീറ്റുകാർക്ക് ഇളവ് അനുവദിക്കുന്ന സർക്കാർ ഉത്തരവു ഹൈക്കോടതി സ്റ്റേ ചെയ്തു. ഫോർട്ട് കൊച്ചി സ്വദേശി ടി. യു. രവീന്ദ്രൻ സമർപ്പിച്ച ഹർജിയിലാണു ജസ്റ്റിസ് വി. ചിദംബരേഷിന്റെ ഉത്തരവ്.
യുവാക്കളും സ്ത്രീകളും പിൻസീറ്റിൽ യാത്ര ചെയ്തു റോഡിൽ തെറിച്ചുവീണു ജീവൻ പൊലിയാൻ ഇടയാകുന്നത് അനുവദിക്കരുതെന്നു ആവശ്യപ്പെട്ടാണ് ടി. യു. രവീന്ദ്രൻ ഹൈക്കോടതിയെ സമീപിച്ചത്.
കേന്ദ്ര മോട്ടോർ വാഹന നിയമം 129–ാം വകുപ്പനുസരിച്ച് പിൻസീറ്റിലുള്ളവരും ഹെൽമെറ്റ് ധരിക്കണമെന്നു വ്യവസ്ഥയുണ്ട്. ഇതിനു വിരുദ്ധമായുള്ള സർക്കാർ ഉത്തരവ് ഭരണഘടനാ ലംഘനവും മോട്ടോർ വാഹന നിയമത്തിന്റെ ലംഘനവുമാണെന്ന് ആരോപിച്ചാണു ഹർജി.
ഇരുചക്ര വാഹനയാത്രക്കാർക്കു ഹെൽമെറ്റ് നിർബന്ധമാക്കി ഉത്തരവിറക്കാൻ 2003–ൽ ഹൈക്കോടതി ഫുൾബെഞ്ചിന്റെ വിധിയുണ്ടായിരുന്നു. ഇതിനു വിരുദ്ധമായി പിൻസീറ്റുകാർക്ക് ഇളവ് അനുവദിക്കുന്നതു കോടതിയലക്ഷ്യമാണെന്നും പരാതിയുണ്ട്.
(courtesy; manorama)

2015, സെപ്റ്റംബർ 6, ഞായറാഴ്‌ച

ഓണ്‍ലൈന്‍ ടിക്കറ്റിങ് സംവിധാനം വരുന്നു എ.സി ലോഫ്ളോര്‍ ബസുകളില്‍ !!


തിരുവനന്തപുരം: കേരള അര്‍ബന്‍ റോഡ് ട്രാന്‍സ്പോര്‍ട്ട് കോര്‍പറേഷന് (കെ.യു.ആര്‍.ടി.സി) കീഴിലുള്ള എ.സി ലോഫ്ളോര്‍ ബസുകളില്‍ ഓണ്‍ലൈന്‍ ടിക്കറ്റിങ് സംവിധാനം വരുന്നു. ദീര്‍ഘദൂരയാത്രകള്‍ക്കടക്കം സഹായകരമാവുന്ന സംവിധാനം ആദ്യഘട്ടത്തില്‍ 50 ബസുകളിലാണ് ഏര്‍പ്പെടുത്തുന്നത്. കെല്‍ട്രോണിന്‍െറ സാങ്കേതിക സഹായത്തോടെ കെ.എസ്.ആര്‍.ടി.സിയുടെ മാതൃകയില്‍ പ്രത്യേക വെബ്സൈറ്റ് തയാറാക്കിയാണ് ടിക്കറ്റ് റിസര്‍വേഷന്‍ സംവിധാനമൊരുക്കുന്നത്. ഒരാഴ്ചക്കുള്ളില്‍ പദ്ധതി പ്രാവര്‍ത്തികമാകുമെന്നാണ് വിവരം.

2015, സെപ്റ്റംബർ 5, ശനിയാഴ്‌ച

ഡ്രൈവിങ് പരിശീലനത്തിന്റെ 'മലപ്പുറം മോഡല്‍' !!


പെരിന്തല്‍മണ്ണ: ഡ്രൈവിങ് പരിശീലനത്തിന്റെ 'മലപ്പുറം മോഡല്‍' സംസ്ഥാനത്തിന് മാതൃകയാവുന്ന തരത്തില്‍ വ്യാപിപ്പിക്കാന്‍ ശ്രമം തുടങ്ങി. മലപ്പുറംജില്ലയില്‍ ബസ്സ് ടിപ്പര്‍ലോറി ഡ്രൈവര്‍മാര്‍ക്കും ഗതാഗതനിയമങ്ങള്‍ തെറ്റിച്ചവര്‍ക്കും നല്‍കുന്ന ക്ലാസ്സുകള്‍ അപകടംകുറയ്ക്കാന്‍ സഹായകമായിരുന്നു . ഇതേത്തുടര്‍ന്നാണ് ക്ലാസ്സിന്റെ മാതൃക സംസ്ഥാനതലത്തിലെത്തിക്കാന്‍ മോട്ടോര്‍വാഹനവകുപ്പും പോലീസും സംയുക്തമായി ശ്രമിക്കുന്നത്. മോട്ടോര്‍ വാഹനവകുപ്പിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന എടപ്പാള്‍ ഐ.ഡി.ടി.ആര്‍.(ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഡ്രൈവര്‍ ട്രെയിനിങ് ആന്‍ഡ് റിസേര്‍ച്ച്) ലാണ് പരിശീലനം നല്‍കുന്നത്. വാഹനാപകടങ്ങള്‍ കുറയ്ക്കാനും ഡ്രൈവര്‍മാരെ ബോധവത്കരിക്കുന്നതിനുമാണ് പരിശീലനം. 

ട്രാഫിക് നിയമലംഘനം കണ്ടെത്താന്‍ 'നല്ല സമരിയക്കാര്‍' !!


ട്രാഫിക് നിയമലംഘനങ്ങള്‍ പോലീസിനെ അറിയിക്കാന്‍ നല്ല സമരിയക്കാരെ ( Good Sameritan ) നിയോഗിക്കുന്നു. ഇന്ത്യയില്‍ ആദ്യമായി ഇങ്ങനെയൊരു നൂതന സംരംഭത്തിന് സുപ്രീംകോടതിയുടെ റോഡ് സുരക്ഷാസമിതിയാണ് മുന്‍കൈയെടുക്കുന്നത്.

ട്രാഫിക് നിയമലംഘനങ്ങള്‍ ശക്തമായി നേരിടുന്നതിനായി ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലെയും ട്രാന്‍സ്‌പോര്‍ട്ട് വകുപ്പ് നേരിട്ട് ഉദ്യോഗസ്ഥരുടെ അഭിപ്രായങ്ങള്‍ സമിതി പലപ്പോഴായി ആരാഞ്ഞിട്ടുണ്ട്. അതനുസരിച്ചുള്ള നിര്‍ദ്ദേശങ്ങള്‍ സംസ്ഥാനങ്ങള്‍ക്ക് പലപ്പോഴായി നല്‍കിവരുന്നു. റോഡപകടങ്ങള്‍ ഇന്ത്യയില്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണ് സമിതിയെ സുപ്രീംകോടതി തന്നെ ഒരു സുപ്രധാന ഉത്തരവിലൂടെ നിയമിച്ചത്.

2015, സെപ്റ്റംബർ 2, ബുധനാഴ്‌ച

മഴക്കാല സംരക്ഷണം വാഹനങ്ങള്‍ക്ക് !!

വാഹന ഉടമകളെയും ഓടിക്കുന്നവരെയും സംബന്ധിച്ച് ഏറെ വെല്ലുവിളി നിറഞ്ഞതാണ് മഴക്കാലം. കേരളത്തില്‍ കാലവര്‍ഷമിങ്ങത്തെി. കുണ്ടും കുഴികളും നിറഞ്ഞ വഴികളില്‍ വെള്ളക്കെട്ട് കൂടെയാകുമ്പോള്‍ യാത്രകള്‍ ദുഷ്ക്കരമാകും. വാഹനം പുതിയതാണെങ്കിലും അല്ളെങ്കിലും ചില മുന്‍കരുതലുകള്‍ മഴക്കാലത്തിന് മുമ്പ് ആവശ്യമാണ്. ആദ്യം വാഹനത്തിന്‍െറ മൊത്തമൊരു പരിശോധന ആകട്ടെ. ടയറുകളും വൈപ്പറുകളും ഇലക്ട്രോണിക് സംവിധാനങ്ങളും ആകെയൊന്ന് ഉഴിഞ്ഞ് നോക്കണം. വൈപ്പര്‍ ബ്ളേഡുകള്‍ കട്ടിയായിട്ടുണ്ടെങ്കില്‍ മാറ്റാം. കൃത്യമായി പ്രവര്‍ത്തിക്കാത്ത വൈപ്പര്‍ യാത്ര അസാധ്യമാക്കും.  പഴകിത്തേഞ്ഞ ടയറുകള്‍ നനഞ്ഞ റോഡില്‍ ഗ്രിപ്പ് നല്‍കില്ല. കുറഞ്ഞത് 2 എം.എം. ത്രെഡ് എങ്കിലും ടയറുകള്‍ക്ക് ഉണ്ടാകുന്നത് നല്ലതാണ്. ഇല്ളെങ്കില്‍ സാങ്കേതികമായി അക്വാപ്ളാനിങ് എന്ന പ്രതിഭാസത്തിന് കാരണമാകും.നനഞ്ഞ റോഡിലൂടെ പോകുമ്പോള്‍ ടയറിനും പ്രതലത്തിനും ഇടയില്‍ വെള്ളത്തിന്‍െറ നേരിയ അടരുകള്‍ രൂപപ്പെടും. ഇത് ഒരു കണ്ണാടിയിലെന്നവണ്ണം വാഹനം തെങ്ങിനീങ്ങാനിടയാക്കും. അലൈന്‍മെന്‍െറും വീല്‍ ബാലന്‍സിങ്ങും കൃത്യമാക്കുന്നതും ടയര്‍ പ്രഷര്‍ നിശ്ചിത അളവില്‍ നിലനിര്‍ത്തുന്നതും നല്ലതാണ്. പീരിയോഡിക്കല്‍ സര്‍വീസിന് കുറച്ച് സമയമേ ബാക്കിയുള്ളൂവെങ്കില്‍ ഇപ്പോഴേ ചെയ്യാം. തുരുമ്പ് തടുക്കാനുള്ള സൊല്യൂഷന്‍ അടിവശത്തും മറ്റും സ്പ്രേ ചെയ്യുന്നത് നല്ലതാണ്. വെള്ളം വാഹനത്തിനുള്ളിലേക്ക് കയറാന്‍ സാധ്യതയുള്ള സുഷിരങ്ങളൊക്കെ അടയ്ക്കാന്‍ ആവശ്യപ്പെടണം. അടിവശത്ത് കൂടി വെള്ളം ഉള്ളിലേക്ക് കയറിയാല്‍ വലിയ അപകടങ്ങള്‍ ഉണ്ടാകും. ഇലക്ട്രോണിക് സംവിധാനങ്ങള്‍ തകരാറിലാകും. മാറ്റുകള്‍ നനഞ്ഞ് ദുര്‍ഗന്ധമുണ്ടാകും. മഴവെള്ളത്തിന് ചെറിയൊരു അമ്ളഗുണമുണ്ട് (അസിഡിക്). ദീര്‍ഘകാലത്തെ സമ്പര്‍ക്കം പെയിന്റിന് മങ്ങലുണ്ടാക്കും. ഇത് തടയാന്‍ മഴക്കാലത്തിന് മുമ്പ് ഒരു ബോഡി വാക്സ് പോളിഷ് നല്ലതാണ്. ഇതൊരു സംരക്ഷണ കവചമായി പ്രവര്‍ത്തിക്കും. മഴക്കാലത്ത് എയര്‍കണ്ടീഷണര്‍ എന്തിനെന്ന് ചിന്തിക്കരുത്. പെരുമഴയില്‍ ഗ്ളാസുകള്‍ ഉയര്‍ത്തിയിട്ട് ഓടിക്കുമ്പോള്‍ എയര്‍ കണ്ടീഷണര്‍ വേണം. മൊത്തത്തിലൊരു പരിശോധന ഇവയ്ക്കും ആവശ്യമാണ്. 
 ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍:
 1. നനഞ്ഞ റോഡ് കൂടുതല്‍ പ്രകാശം ആഗിരണം ചെയ്യും. ഇത് മഴക്കാലത്തെ രാത്രി യാത്രകളില്‍ കാഴ്ച്ച കുറക്കും. ഹെഡ്ലൈറ്റുകള്‍ കൃത്യമായി പ്രവര്‍ത്തിക്കുന്നുണ്ടോ എന്ന് ഉറപ്പ് വരുത്തുക. ആവശ്യമെങ്കില്‍ അധിക ലൈറ്റുകള്‍ പിടിപ്പിക്കുക.

2.നനഞ്ഞ വാഹനം ഒരിക്കലും കവറിട്ട് മൂടരുത്. ഇത് തുരുമ്പിന് കാരണമാകും. ചെറിയ തുരുമ്പ് വേഗത്തില്‍ വ്യാപിക്കാനും ഇടയാക്കും. ഇത്തരം അവസരങ്ങളില്‍ നല്ല വായൂ സഞ്ചാരമുള്ള സ്ഥലങ്ങളില്‍ മാത്രമേ വാഹനം പാര്‍ക്ക് ചെയ്യാവൂ.


3. മഴയില്‍ വാഹനം ഓടച്ചതിന് ശേഷം തിരിച്ചത്തെിയാല്‍ വെള്ളമൊഴിച്ച് കഴുകി നന്നായി ഉണക്കുന്നത് നല്ലതാണ്.

4.ബ്രേക്കുകള്‍ക്കും പരിഗണന നല്‍കുക. ബ്രേക്ക് കാലിപ്പറുകള്‍ മാറ്റണമെങ്കില്‍ മാറ്റുക. ഇവ അഴുക്ക് നീക്കി വൃത്തിയാക്കി സൂക്ഷിക്കണം. അധികം അയയാതെയും ഉറപ്പിക്കാതെയും  ബ്രേക്കുകള്‍ ക്രമീകരിക്കുക.


ഓടിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ടവ

1.പരമാവധി വെള്ളക്കെട്ടുള്ള റോഡുകള്‍ ഒഴിവാക്കുക. ഇനിയങ്ങനെ യാത്ര ചെയ്യേണ്ടി വന്നാല്‍ വേഗത ഒരിക്കലും കൂട്ടാന്‍ ശ്രമിക്കരുത്.


 2.ടെയില്‍ ¥ൈപപ്പിലൂടെ വെള്ളം കയറാതിരിക്കാന്‍ ശ്രദ്ധിക്കുക. 


 3.വെളളക്കെട്ടില്‍ വാഹനം നിന്നാല്‍ ഒരിക്കലും സ്റ്റാര്‍ട്ട് ചെയ്യാന്‍ ശ്രമിക്കരുത്. നിന്ന കാര്‍ തള്ളി മാറ്റുകയാണ് വേണ്ടത്. ഏതെങ്കിലും കാരണവശാല്‍ എഞ്ചിനിലേക്ക് വെള്ളം കയറിയാല്‍ ഫലം വിനാശകരമാകും.


4.വളവുകള്‍ സൂക്ഷിച്ച് മാത്രം തിരിയുക. വെട്ടിയൊഴിയല്‍ ഒഴിവാക്കുക.

(courtesy:madhyamam)

എയര്‍ബാഗ് സുരക്ഷിത യാത്രക്ക് !!



നമ്മുടെ ആഹ്ളാദങ്ങള്‍ക്ക് മേല്‍ വന്ന് വീഴുന്നഇടിത്തീകളാണ്Vaഹനാപകടങ്ങള്‍. ചിലപ്പോഴൊക്കെ മരണവും മിക്കപ്പോഴും വേദനകളുമാണ് അതിന്‍െറ അനന്തരഫലം. ദരിദ്രകോടികളുടെ നാടായ ഭാരതത്തില്‍ വാഹനമെന്നത് പോലും വന്യസ്വപ്നങ്ങളാണ് മിക്കവര്‍ക്കും. എങ്കിലും ഒരിക്കലെങ്കിലൂം അപകടത്തില്‍പെട്ടവര്‍ക്കും കാണാനിടവന്നവര്‍ക്കും വാഹനങ്ങളിലെ സുരക്ഷാ സംവിധാനങ്ങളുടെ പ്രാധാന്യം പറഞ്ഞ് കൊടുക്കേണ്ടതില്ല. വികസിത രാജ്യങ്ങളില്‍ നിര്‍ബന്ധമായ പല സുരക്ഷാ സാങ്കേതികതകളും ഇല്ലാതെയാണ് നമ്മുടെ ആഡംബര വിഭാഗം വാഹനങ്ങള്‍പോലും നിരത്തിലിറങ്ങുന്നത്. വാഹനരംഗത്ത് ഇന്ന് ഏറെ ഗവേഷണങ്ങള്‍ നടക്കുന്നത് സുരക്ഷയെ സംബന്ധിച്ചാണ്.
ലോകത്തിലെ ഏറ്റവും അപകടരഹിത വാഹനങ്ങളിറക്കുന്ന വോള്‍വോ പരിക്കില്ലാത്ത യാത്രയെന്ന സ്വപ്നമാണ് പങ്കുവെക്കുന്നത്. തങ്ങളുടെ അടുത്ത തലമുറ വാഹനങ്ങള്‍ ഇടിച്ചാലും മറിഞ്ഞാലും കത്തിയാലും യാത്രക്കാര്‍ സുരക്ഷിതമായിരിക്കുമെന്ന് കമ്പനി വാഗ്ദാനം ചെയ്യുന്നു. ആധുനിക വാഹനങ്ങളില്‍ കാണപ്പെടുന്ന സുരക്ഷാ സംവിധാനങ്ങളില്‍ ഏറെ പ്രാധാന്യമുള്ളതാണ് എയര്‍ബാഗുകള്‍. 1980കളില്‍ ആശയവത്ക്കരിക്കപ്പെടുകയും 90 കളോടെ പല യൂറോപ്യന്‍ രാജ്യങ്ങളിലും നിര്‍ബന്ധമാക്കുകയും ചെയ്തിരുന്ന സംവിധാനമാണിത്. സീറ്റ് ബെല്‍റ്റും എയര്‍ബാഗും ചേര്‍ന്ന് യാത്രക്കാരുടെ പരിക്ക് പറ്റാനുള്ള സാധ്യത 30 മുതല്‍ 40 ശതമാനം വരെ കുറക്കുമെന്ന് പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. 
എസ്.ആര്‍.എസ് എയര്‍ബാഗ്
പ്രധാനമായും രണ്ട് എയര്‍ബാഗുകളാണ് സാധാരണ വാഹനങ്ങളില്‍ കാണുന്നത്. ഡ്രൈവര്‍ക്കും മുന്നിലെ യാത്രക്കാരനുമാണിത്. വിലകൂടിയ വാഹനങ്ങളില്‍ വശങ്ങളിലും പിന്നിലുമൊക്കെ ഇവ കാണാം. എയര്‍ബാഗുകള്‍ പിടിപ്പിച്ചിരിക്കുന്ന ഭാഗങ്ങളില്‍ എസ്.ആര്‍.എസ് എയര്‍ബാഗ് എന്ന് രേഖപ്പെടുത്തിയിരിക്കും. എസ്.ആര്‍.എസ് എന്നാല്‍ സപ്ളിമെന്റ് റീസ്ട്രെയിന്റ് സിസ്റ്റം (Supliment restraint System). സീറ്റ് ബെല്‍റ്റുകളോടൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നതിനാലാണ് ഈ പേര് വന്നത്. അപകടത്തില്‍പ്പെടുന്ന വാഹനത്തില്‍ കണ്ണടച്ച് തുറക്കുന്ന വേഗതയില്‍ എയര്‍ബാഗുകള്‍ പ്രവര്‍ത്തനക്ഷമമാകും.
നിര്‍മാണം
നേര്‍ത്ത നൈലോണ്‍ കൊണ്ടാണ് എയര്‍ബാഗുകള്‍ നിര്‍മിക്കുന്നത്. സ്റ്റിയറിങ് വീലിനുള്ളിലോ ഡാഷ്ബോര്‍ഡിലോ ആണ് മുന്നിലെ എയര്‍ബാഗുകള്‍ ക്രമീകരിക്കുന്നത്. ബലൂണ്‍ പോലെ വികസിക്കാന്‍ കഴിയുന്ന ഇവ നന്നായി ഒതുക്കി സൂക്ഷിക്കുന്നു. അപകട സമയത്ത് വികസിച്ച് മുന്നിലേക്ക് വരികയും യാത്രക്കാരന്‍െറ തലക്കും നെഞ്ചിനുമേല്‍ക്കുന്ന ക്ഷതം കുറക്കുകയും ചെയ്യും. മരണകാരണമായേക്കാവുന്നതും കനത്ത പരിക്കേല്‍ക്കാവുന്നതുമായ ആഘാതങ്ങള്‍ ഏറെ കുറയ്ക്കാന്‍ എയര്‍ബാഗിനാകും.

പ്രവര്‍ത്തനം 
മൂന്ന് പ്രധാന ഭാഗങ്ങളാണ് Aയര്‍ബാഗിനുള്ളത്. നൈലോണ്‍ ബാഗ്, സെന്‍സര്‍, പെരുക്കാനുള്ള സംവിധാനം എന്നിവയാണവ. എയര്‍ബാഗുകള്‍ എപ്പോഴാണ് പ്രവര്‍ത്തിക്കേണ്ടതെന്ന് തീരുമാനിക്കുകയാണ് സെന്‍സറുകള്‍ ചെയ്യുന്നത്. അപകട തോത് നിര്‍ണയിച്ചാണ് സെന്‍സറുകള്‍ ഇത് സാധ്യമാക്കുന്നത്. സാധാരണയായി 30 Km/h വേഗത്തില്‍ സഞ്ചരിക്കുന്ന വാഹനം ഉണ്ടാക്കുന്ന ആഘാതങ്ങള്‍ തൊട്ട് എയര്‍ബാഗുകള്‍ പ്രവര്‍ത്തനക്ഷമമാകും. ആധുനിക വാഹനങ്ങളില്‍ യാത്രക്കാരന്‍ ഇരിപ്പുണ്ടോ എന്നതുമുതല്‍ അയാളുടെ ഭാരം, ഇടിയുടെ ആഘാതം തുടങ്ങിയവ നിര്‍ണയിച്ച് കൂടുതല്‍ കൃത്യമായി എയര്‍ബാഗ് പ്രവര്‍ത്തിപ്പിക്കാന്‍ സെന്‍സറുകള്‍ക്കാകും. യാത്രക്കാരില്ലാത്തപ്പോള്‍ ആ ഭാഗത്തെ എയര്‍ബാഗ് പ്രവര്‍ത്തനം നിര്‍ത്തിവെക്കാനും ഇപ്പോഴാകും. ഓര്‍ക്കുക, എയര്‍ബാഗുകള്‍ ഏറെ പണച്ചെലവുള്ള സംവിധാനമാണ്. ഒരിക്കല്‍ ഇവ പുറത്തുവന്നാല്‍ പുന$സ്ഥാപിക്കാന്‍ വാഹനത്തിന്‍െറ സ്വഭാവമനുസരിച്ച് 25,000 മുതല്‍ മുകളിലേക്ക് പണം ചെലവാക്കേണ്ടിവരും.
പെരുക്കല്‍ 
എയര്‍ബാഗ് പ്രവര്‍ത്തിക്കുന്നതില്‍ സുപ്രധാനമാണ് ഇവയുടെ കൃത്യമായ പെരുക്കല്‍. സാധാരണമായി ഇതിനുപയോഗിക്കുന്നത് പൊട്ടാസ്യം നൈട്രേറ്റ് (kno3) സോഡിയം എസൈ് (NaN3) എന്നിവയാണ്. ഇവ ചേര്‍ന്ന് നൈട്രജന്‍ ഗാസ് ഉണ്ടാക്കുന്നു. ഈ ചൂട് വാതകം ബാഗുകളില്‍ നിറയുകയും അവ വിടരുകയും ചെയ്യും. അപകടമസയത്ത് ഈ പ്രവര്‍ത്തനങ്ങള്‍ക്കെല്ലാംകൂടി സെക്കന്‍ിന്‍െറ ചെറിയൊരംശം മതിയാകും. ക്രാഷ് ടെസ്റ്റ് സമയത്തോ അപകടസമയത്തോ പുറത്ത് വരുന്ന എയര്‍ബാഗില്‍ വെളുത്ത പൊടി കാണാനാകും. ഇത് നൈലോണ്‍ ബാഗ് ഒട്ടിപ്പിടിക്കാതിരിക്കാന്‍ ചേര്‍ക്കുന്ന കോണ്‍സ്റ്റാര്‍ച്ചോ ടാല്‍ക്കം പൗഡറോ ആണ്.